അ​ള​ക​മ്മ​യ്ക്ക് വേ​ണം അ​ഴ​കു​ള്ളൊ​രു ജീ​വി​തം; നാ​ട് ശു​ചി​യാ​ക്കാ​നി​റ​ങ്ങു​ന്ന വീ​ട്ട​മ്മ​യ്ക്ക് സ്വ​ന്ത​മാ​യൊ​രു വീ​ടി​ല്ല; അ​ധി​കാ​രി​ക​ളു​ടെ പേ​നാ​തു​മ്പി​ൽ ത​ട്ടി അ​ള​ക​മ്മ​യു​ടെ വീ​ടെ​ന്ന സ്വ​പ്നം

മൂ​ന്നാ​ര്‍: ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി നാ​ടു ശു​ചി​യാ​ക്കാ​നി​റ​ങ്ങു​ന്ന മൂ​ന്നാ​ര്‍ സ്വ​ദേ​ശി​യാ​യ അ​ള​ക​മ്മ അ​ഴ​കു​ള്ളൊ​രു ജീ​വി​തം സ്വ​പ്നം​ക​ണ്ടു തു​ട​ങ്ങി​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. ന​ല്ലൊ​രു കി​ട​പ്പാ​ടം പോ​ലു​മി​ല്ലാ​തെ അ​ധി​കാ​രി​ക​ളു​ടെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​വ​ർ. ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലു​ണ്ടാ​യ ശാ​രീ​രി​ക അ​വ​ശ​ത​ക​ളും ചി​കി​ത്സ​യ്ക്കാ​യു​ണ്ടാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും അ​ല​ട്ടു​ന്ന അ​ള​ക​മ്മ ത​ന്‍റെ വേ​ദ​ന​ക​ള്‍ മ​റ​ച്ചു​വ​ച്ചാ​ണ് ഓ​രോ ദി​വ​സ​വും നാ​ടു ശു​ചി​യാ​ക്കാ​ന്‍ ഇ​റ​ങ്ങു​ന്ന​ത്.

ഇ​രു​പ​തു വ​ര്‍​ഷ​മാ​യി മൂ​ന്നാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ല്‍ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ് അ​ള​ക​മ്മ. അ​ട​ച്ചു​റ​പ്പു​ള്ള വീ​ടു​പോ​ലു​മി​ല്ലാ​തെ, യാ​തൊ​രു സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​തെ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന അ​ള​ക​മ്മ​യെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രെ​ങ്കി​ലും സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

ഒ​രാ​ള്‍ പൊ​ക്കം മാ​ത്ര​മു​ള്ള ഷീ​റ്റു​കൊ​ണ്ടു മ​റ​ച്ച ഷെ​ഡി​ലാ​ണ് താ​മ​സം. മ​ഴ​ക്കാ​ല​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ല്‍ ഏ​തു​നി​മി​ഷ​വും പ​റ​ന്നു​പോ​കാ​വു​ന്ന നി​ല​യി​ലാ​ണ് ഷീ​റ്റു​ക​ള്‍. ചോ​രു​ന്ന ഇ​ട​ങ്ങ​ളി​ല്‍ ടാ​ര്‍​പോ​ളി​ന്‍ ഷീ​റ്റു​ക​ളാ​ണ് ആ​ശ്ര​യം. പ​ഞ്ചാ​യ​ത്തി​ല്‍ വീ​ടി​നാ​യി അ​പേ​ക്ഷി​ച്ച് കാ​ത്തി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

2024 സെ​പ്റ്റം​ബ​ര്‍ 25ന് ​ജോ​ലി​ക്കി​ടെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ന​ല്ല​ത​ണ്ണി ക​ല്ലാ​റി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ല്‍ മാ​ലി​ന്യം വേ​ര്‍​തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു കാ​ട്ടാ​ന അ​ള​ക​മ്മ​യെ എ​ടു​ത്തെ​റി​ഞ്ഞ​ത്. ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് കാ​ലി​ല്‍ ഗു​രു​ത​ര പ​രി​ക്കു​മു​ണ്ടാ​യി. ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ.

എ​ട്ടു ല​ക്ഷം രൂ​പ ചി​കി​ത്സ​യ്ക്കു ചെലവാ​യി. ഒ​ന്ന​ര ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് ചി​കി​ത്സ​യ്ക്കാ​യി അ​നു​വ​ദി​ച്ചു. ഒ​രു ല​ക്ഷം രൂ​പ വ​നം​വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​ര​വും ന​ല്‍​കി. അ​ഞ്ച​ര ല​ക്ഷം രൂ​പ നി​ല​വി​ല്‍ ബാ​ധ്യ​ത​യു​ണ്ട്. ര​ണ്ടു പെ​ണ്‍​മ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു പേ​രാ​ണ് മ​ക്ക​ള്‍. എ​ല്ലാ​വ​രും കൂ​ലി​വേ​ല ചെ​യ്തു ജീ​വ​തം പു​ല​ര്‍​ത്തു​ന്ന​വ​രാ​ണ്.

Related posts

Leave a Comment