‘സി​നി​മ​യി​ൽ​നി​ന്ന് മാ​റി​നി​ന്നി​ട്ടി​ല്ല’: പ​തി​നാ​റ് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള അ​വ​സാ​നി​പ്പി​ച്ച് സം​വി​ധാ​യ​ക​ന്‍ ജോ​ര്‍​ജ് വ​ര്‍​ഗീ​സ് പു​തി​യ ചി​ത്ര​മാ​യ “ഐ​സി​യു’​വി​ലൂ​ടെ തി​രി​ച്ചെ​ത്തി; സി​നി​മാ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ താ​ന്തോ​ന്നി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം പ​തി​നാ​റ് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള അ​വ​സാ​നി​പ്പി​ച്ച് സം​വി​ധാ​യ​ക​ന്‍ ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ഐ​സി​യു​വി​ലൂ​ടെ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഫെ​ബ്രു​വ​രി അ​വ​സാ​നം തി​യ​റ്റ​റി​ലെ​ത്തി​യ ഐ​സി​യു​വി​ല്‍ ബി​ബി​ന്‍ ജോ​ര്‍​ജ്, മു​ര​ളി ഗോ​പി, ബാ​ബു​രാ​ജ്. വി​സ്മ​യ, മീ​രാ വാ​സു​ദേ​വ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ ജോ​ര്‍​ജ് വ​ര്‍​ഗീ​സി​ന്‍റെ ജീ​വി​ത​ക​ഥ വാ​യി​ക്കാം.

സി​നി​മ​യെ പ്ര​ണ​യി​ച്ച പ​ഠ​ന​കാ​ലം
പ്രീ​ഡി​ഗ്രി പ​ഠ​ന​കാ​ല​ത്തു ത​ന്നെ ജോ​ര്‍​ജ് വ​ര്‍​ഗീ​സി​ന്‍റെ മ​ന​സു​നി​റ​യെ സി​നി​മ​യാ​യി​രു​ന്നു. ഒ​ന്നാം വ​ര്‍​ഷം പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു തി​ര​ക്ക​ഥ​യു​മാ​യി സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍, ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​രെ​യൊ​ക്കെ കാ​ണി​ച്ചു. വെ​ള്ളി​ത്തി​ര​യി​ല്‍ ത​ന്‍റേ​താ​യ സ്ഥാ​നം ഉ​റ​പ്പി​ക്ക​ണ​മെ​ന്ന് വ​ല്ലാ​തെ മോ​ഹി​ച്ചു.

അ​ക്കാ​ല​ത്താ​ണ് ജോ​ര്‍​ജ് വ​ര്‍​ഗീ​സി​ന്‍റെ ജ​ന്മ​നാ​ടാ​യ മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ല്‍ ഗ​സ​ല്‍ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​ത്. കൊ​ണ്ടോ​ട്ടി​ക്കാ​ര​നാ​യ ടി.​എ. റ​സാ​ഖാ​യി​രു​ന്നു അ​തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത്. അ​ദ്ദേ​ഹ​വു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്ന ജോ​ര്‍​ജ് ഇ​ട​യ്ക്കി​ടെ റ​സാ​ഖി​നെ കാ​ണാ​ന്‍ ചെ​ല്ലു​മാ​യി​രു​ന്നു, അ​വി​ടെ വ​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ജ​ന്‍ ടി.​എ. ഷാ​ഹി​ദി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ത് ജോ​ര്‍​ജി​ന്‍റെ ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വാ​യി.

മ​ത്സ​ര​ത്തി​ലൂ​ടെ തു​ട​ക്കം

ടി.​എ സാ​ഹി​ദ് മ​ത്സ​രം എ​ന്ന സി​നി​മ​യ്ക്കാ​യി തി​ര​ക്ക​ഥ​യെ​ഴു​തി​യ​പ്പോ​ള്‍ ജോ​ര്‍​ജ് അ​തി​ന്‍റെ സ്‌​ക്രി​പ്റ്റ് അ​സി​സ്റ്റ​ന്‍റാ​യി. തു​ട​ര്‍​ന്ന് ഷാ​ഹി​ദി​ന്‍റെ പ​ല സി​നി​മ​ക​ളി​ലും ജോ​ര്‍​ജ് സ്‌​ക്രി​പ്റ്റ് അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചു. മ​ത്സ​രം സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ അ​നി​ല്‍. സി ​മേ​നോ​ന്‍റെ കൂ​ടെ സ​ഹ​സം​വി​ധാ​ക​നാ​യി. ഷാ​ജി കൈ​ലാ​സ്, പ​ത്മ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം സ​ഹ സം​വി​ധാ​യ​ക​നാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നും ജോ​ര്‍​ജി​നാ​യി.

വാ​സ്ത​വം, കാ​ക്കി എ​ന്നീ സി​നി​മ​യി​ല്‍ പൃ​ഥ്വി​രാ​ജി​നൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചു. കാ​ക്കി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​മ​യ​ത്താ​ണ് താ​ന്തോ​ന്നി​യി​ല്‍ അ​ഭി​ന​യി​ക്കാ​നാ​യി പൃ​ഥ്വി​രാ​ജു​മാ​യി സം​സാ​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം സ​മ്മ​തം മൂ​ളി​യ​തോ​ടെ 2009 ല്‍ ​താ​ന്തോ​ന്നി​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി. 2010ലാ​ണ് ചി​ത്രം റി​ലീ​സാ​യ​ത്.

ഞാ​ന്‍ എ​വി​ടേ​യ്ക്കും മാ​റി നി​ന്നി​ട്ടി​ല്ല

താ​ന്തോ​ന്നി ഇ​റ​ങ്ങി 16 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഐ​സി​യു എ​ത്തു​ന്ന​ത്. 16 വ​ര്‍​ഷം വ​ലി​യൊ​രു കാ​ല​യ​ള​വാ​ണ്. പ​ക്ഷേ ഇ​ക്കാ​ല​ത്ത് ഞാ​ന്‍ എ​വി​ടേ​യ്ക്കും മാ​റി നി​ന്നി​ട്ടി​ല്ല. താ​ന്തോ​ന്നി ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ഓ​രോ ക​ഥ​ക​ള്‍ കേ​ട്ടു. 25 ഓ​ളം എ​ഴു​ത്തു​കാ​ര്‍ വ​ന്ന് ക​ഥ​ക​ള്‍ പ​റ​ഞ്ഞു. അ​തി​ല്‍ നി​ന്ന് ഇ​ഷ്ട​പ്പെ​ട്ട ക​ഥ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ആ​ര്‍​ട്ടി​സ്റ്റു​ക​ളെ കാ​ണു​ക​യും പ്രോ​ജ​ക്ട് പ്ലാ​ന്‍ ചെ​യ്യു​ക​യു​മൊ​ക്കെ അ​ന്ന് ചെ​യ്തി​രു​ന്നു.

പ​ല പ്രോ​ജ​ക്ടു​ക​ളും ന​ട​ക്കു​മെ​ന്ന ഘ​ട്ടം വ​ന്നി​ട്ടാ​ണ് മാ​റി​പ്പോ​യ​ത്. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ ന​മ്മു​ടെ വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞു പോ​കു​ന്നു. എ​ങ്കി​ലും ഞാ​ന്‍ എ​വി​ടേ​യ്ക്കും പോ​യി​ട്ടി​ല്ല. അ​ന്നും ഞാ​ന്‍ സി​നി​മ​ക​ളു​ടെ പു​റ​കേ​യാ​യി​രു​ന്നു. അ​ങ്ങ​നെ ത​യാ​റാ​ക്കി വ​ച്ച പ​ല ക​ഥ​ക​ളും അ​ടു​ത്ത പ്രോ​ജ​ക്ടു​ക​ളാ​യി ഇ​പ്പോ​ള്‍ പ്ലാ​ന്‍ ചെ​യ്യു​ന്നു​ണ്ട്

ഐ​സി​യു​വി​നെ​ക്കു​റി​ച്ച്

ഒ​രു ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു ത​ന്നെ​യാ​ണ് പ്ര​ധാ​ന പ​ശ്ചാ​ത്ത​ല​മാ​യി എ​ത്തു​ന്ന​ത്. നാ​യ​ക​ന്‍റെ​യും നാ​യി​ക​യു​ടെ​യും ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റം​ലോ​ക​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളും സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ്. മ​ന​സി​ല്‍ പ്ര​ണ​യം സൂ​ക്ഷി​ക്കു​ന്ന നാ​യ​ക​ന്‍ ആ ​വി​കാ​ര​ത്തി​ന്മേ​ല്‍ ന​ല്‍​കു​ന്ന ഇ​ന്‍റ​ന്‍​സാ​യ കെ​യ​റും, ചി​ത്ര​ത്തി​ലെ വി​ല്ല​ന്‍ ക​ഥാ​പാ​ത്രം അ​യാ​ളു​ടെ വി​കാ​ര​ത്തി​ന് ന​ല്‍​കു​ന്ന ഇ​ന്‍റ​ന്‍​സാ​യ കെ​യ​റു​മാ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന പ്ര​മേ​യം. ര​ണ്ടു​പേ​രു​ടെ​യും ഈ ​സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ളി​ല്‍ നി​ന്ന് ഉ​ട​ലെ​ടു​ക്കു​ന്ന പ​ക​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.

ചി​ത്രം ക​ണ്ട​വ​ര്‍ ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് പ​റ​ഞ്ഞ​ത്. ഏ​തു​ത​രം പ്രേ​ക്ഷ​ക​ര്‍​ക്കും അ​താ​യ​ത്്, ത്രി​ല്ല​ര്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്കും ഫാ​മി​ലി പ്രേ​ക്ഷ​ക​ര്‍​ക്കും വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ടു​ന്ന സി​നി​മ​യാ​ണി​ത്. ക​ഥ കേ​ട്ട് പ്ലാ​ന്‍ ചെ​യ്യു​മ്പോ​ള്‍ ത​ന്നെ ക​ഥാ​പാ​ത്ര​മാ​യി ബി​ബി​ന്‍ ജോ​ര്‍​ജ് ത​ന്നെ​യാ​യി​രു​ന്നു മ​ന​സി​ല്‍.

യാ​തൊ​രു ഹീ​റോ​യി​സ​വു​മി​ല്ലാ​ത്ത വ​ള​രെ സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു മ​നു​ഷ്യ​നാ​ണ് ഇ​തി​ലെ നാ​യ​ക​ന്‍. അ​ങ്ങ​നെ​യൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ന്‍ ബി​ബി​ന്‍ ജോ​ര്‍​ജ് തി​ക​ച്ചും അ​നു​യോ​ജ്യ​നാ​ണ്. അ​ദ്ദേ​ഹം ന​ല്ലൊ​രു ന​ട​നാ​ണ്. ശാ​രീ​രി​ക പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച് സി​നി​മാ​മേ​ഖ​ല​യി​ല്‍ ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി​യ ന​ട​നാ​ണ് ബി​ബി​ന്‍ ജോ​ര്‍​ജ്.

പ​ന്ത്ര​ണ്ടി​ല​ധി​കം സി​നി​മ​ക​ളി​ല്‍ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച അ​ദ്ദേ​ഹം ധാ​രാ​ളം സി​നി​മ​ക​ളി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ക​യും തി​ര​ക്ക​ഥ​ക​ള്‍ എ​ഴു​തു​ക​യും ടെ​ലി​വി​ഷ​ന്‍ മേ​ഖ​ല​യി​ല്‍ സ​ജീ​വ​മാ​യി നി​ല്‍​ക്കു​ക​യും ചെ​യ്യു​ന്നു. ബി​ബി​ന്‍റെ ക​ഴി​വും അ​ര്‍​പ്പ​ണ മ​നോ​ഭാ​വ​വും കൊ​ണ്ടു മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ഇ​തു​വ​രെ എ​ത്തി​യ​ത്്. ന​ര്‍​മം മാ​ത്ര​മ​ല്ല വൈ​കാ​രി​ക​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ കൂ​ടി അ​നാ​യാ​സേ​ന കൈ​കാ​ര്യം ചെ​യ്യാ​നാ​കു​മെ​ന്ന് ബി​ബി​ന്‍ ജോ​ര്‍​ജ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ തെ​ളി​യി​ച്ചു.

കൂ​ട്ടാ​യി കു​ടും​ബം
എ​റ​ണാ​കു​ളം ലേ​ക് ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലെ ഡ​യ​റ്റീ​ഷ​നാ​യ ഭാ​ര്യ സി​സി​മോ​ളും മ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യ ആ​ബേ​ല്‍ ആ​ല്‍​ബ​ര്‍​ട്ടോ​യും ജു​വാ​നി മ​രി​യ​യും പി​ന്തു​ണ​യു​മാ​യി എ​പ്പോ​ഴും കൂ​ടെ​യു​ണ്ട്.

സീ​മ മോ​ഹ​ൻ​ലാ​ൽ

Related posts

Leave a Comment