കൊച്ചി: സിപിഎം നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരനെ പാര്‍ട്ടിലേക്ക് ക്ഷണിച്ച് ജെഎസ്എസ് നേതൃത്വം. കെ.ആര്. ഗൗരമ്മയെപ്പോലെ അഴിമതിയ്ക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് ജി. സുധാകരന്.
അതുകൊണ്ടു തന്നെ അദ്ദേഹത്തെ അഭിമാനത്തോടെ തന്നെയാണ് ജെഎസ്എസിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അഡ്വ. എ.എന്‍. രാജന് ബാബു പറഞ്ഞു.
ഗൗരിയമ്മയ്ക്കൊപ്പം ജി. സുധാകരന് സിപിഎമ്മില്‍ പ്രവര്‍ത്തിച്ചപ്പോഴും പാര്‍ട്ടി നേതൃത്വം ഏകപക്ഷീയമായി ഗൗരിയമ്മയെ പുറത്താക്കിയപ്പോഴും ഗൗരിയമ്മയെ ആദരവോടെ മാത്രമെ ജി. സുധാകരന് നോക്കിക്കണ്ടിട്ടുള്ളുവെന്നത് രാഷ്ട്രീയത്തിനപ്പുറമുള്ള ജി. സുധാകരന്റെ വ്യക്തിത്വമാണ് എടുത്തു കാണിക്കുന്നത്.
ഗൗരിയമ്മയ്ക്കെതിരെ സിപിഎം ഒരു ഘട്ടത്തില്‍ സ്വീകരിച്ച അതേ ശൈലിതന്നയൊണ് ഇപ്പോള്‍ ജി. സുധാകരനെതിരെയും സ്വീകരിക്കുന്നത്. സിപിഎമ്മില്‍ ഇപ്പോള്‍ കമ്മ്യുണിസം അല്ല പിണറായിസമാണുള്ളതെന്നും പാര്‍ട്ടി വ്യക്തികേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്നും രാജന് ബാബു പറഞ്ഞു.
