പ്രണയിച്ച് അറേഞ്ച് മാര്യേജ് ചെയ്തവരാണു ഞങ്ങൾ. എനിക്ക് സഹോദരങ്ങളില്ല. എന്റെ ആദ്യ ക്രഷ് അരുണായിരുന്നു. ടീനേജ് ക്രഷ് എന്നൊക്കെ പറയില്ലേ. എന്റെ ഫ്രണ്ടിന്റെ ബ്രദർ ആണ് അരുൺ. അരുണിന്റെ സിസ്റ്ററും ഞാനും ക്ലാസ്മേറ്റ്സ് ആണ്. എനിക്ക് സഹോദരൻമാർ ഇല്ല. അമ്മയുടെ വീട്ടിലെ ഏറ്റവും മൂത്ത കുട്ടി ഞാനാണ്.
അച്ഛന്റെ കുടുംബത്തിലെ കസിൻസെല്ലാം പെൺകുട്ടികളാണ്. എന്റെ സുഹൃത്തുക്കൾക്കൊക്കെ സഹോദരൻമാർ ഉണ്ട്. അവർ ചേട്ടൻമാരുടെ കാര്യം പറയുമ്പോൾ എനിക്കു മാത്രം ചേട്ടൻ ഇല്ലല്ലോ എന്ന് തോന്നും. അമ്മയോട് പറയുമ്പോൾ നിനക്ക് കല്യാണം കഴിഞ്ഞാൽ ചേട്ടനെ ലഭിക്കും എന്ന് പറയും. ആ ചേട്ടനെയല്ല വേണ്ടതെന്ന് ഞാൻ. അരുണിന്റെ സഹോദരിയുടെ പേര് അഞ്ജന എന്നാണ്. അഞ്ജന വന്ന് എനിക്ക് ചേട്ടൻ പിംപിൾ പൊട്ടിച്ചു തന്നു, ഡ്രോപ് ചെയ്തു, മൂവിക്ക് പോയി എന്നൊക്കെ എന്നോടു പറയും.
ഓ നിന്റെ ഒരു ചേട്ടൻ എന്ന് ഞാൻ ചിന്തിക്കും. അഞ്ജനയുടെ ചേട്ടനെ കണ്ടിട്ടുണ്ട്, നല്ല രസമുണ്ട് കാണാൻ എന്നൊക്കെ സുഹൃത്തുക്കൾ പറയും. പറഞ്ഞു കേട്ട് ഒരാളെ കാണാതെ ആരാധന തോന്നില്ലേ. അങ്ങനെ ആരാധനയുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് ഞങ്ങൾ എല്ലാ സുഹൃത്തുക്കളുടെയും വീട്ടിൽ പോകാൻ തീരുമാനിച്ചു.
എന്റെ പ്രധാന ലക്ഷ്യം വീട്ടിൽ പോയാൽ ഇയാളെ കാണാലോ എന്നാണ്. അങ്ങനെ പോയി, കണ്ടു. അന്നത്തെ പ്രായത്തിലെ ക്രഷ്. പ്രേമം എന്നൊന്നും വിളിക്കാനാകില്ല. എന്നോട് അരുണിനും ഇഷ്ടം ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ അതെന്നോടു പറഞ്ഞു. ഞാൻ വീട്ടിൽ പറഞ്ഞു. ഇത്ര ചെറിയ പ്രായത്തിൽ ഇതിനൊന്നും സമയമില്ലെന്ന് വീട്ടുകാർ പറഞ്ഞു.
അന്ന് ഞാൻ പ്ലസ് ടുവിനും അരുൺ ഡിഗ്രിക്കും പഠിക്കുകയാണ്. പിന്നെ, അരുണിന്റെ വീട്ടിൽ നിന്ന് ആലോചന വന്നു. പെണ്ണുകാണലും ജാതകവുമൊക്കെ നോക്കി അറേഞ്ച്ഡ് മാര്യേജായിരുന്നു. ചെറിയ പ്രായത്തിൽ കല്യാണം കഴിച്ചില്ലെങ്കിൽ പിന്നെ എനിക്ക് 28 ലേ കല്യാണം നടക്കൂ എന്നാണ് ജാതകത്തിൽ. അന്ന് തനിക്ക് 28 ൽ എന്ന് പറഞ്ഞപ്പോൾ വളരെ വൈകിപ്പോകുമെന്ന് തോന്നിയിരുന്നു.
-ഗായത്രി അരുൺ
