കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബ​ലി​ദാ​നി​ക​ളു​ടെ പേ​രി​ലെ പ്ര​തി​ജ്ഞ: ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്ക​ണം

കോ​ഴ​ഞ്ചേ​രി: ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ സ​ത്യപ്ര​തി​ജ്ഞാ​വേ​ള​യി​ല്‍ ബ​ലി​ദാ​നി​ക​ളു​ടെ പേ​രി​ല്‍ ന​ട​ന്ന പ്ര​തി​ജ്ഞ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം.സി​പി​എം ഇ​ര​വി​പേ​രൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി മെം​ബ​ര്‍ എ.കെ. സ​ന്തോ​ഷ് കു​മാ​ര്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ല്‍​കി​യ പ​രാ​തി​യും ഇ​തി​നു സ​മാ​ന​മാ​യി കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ പൊ​തു​താ​ല്പ​ര്യ ഹ​ര്‍​ജി​യും എ​ത്തി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേശ പ്ര​കാ​രം 17നു ​രാ​വി​ലെ 11 ന് ​സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മു​മ്പാ​കെ പ​രാ​തി​ക്കാ​ർ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബി​ജെ​പി അം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (വാ​ര്‍​ഡ് നാ​ല്), അ​ശ്വ​തി (വാ​ര്‍​ഡ്‌ അ​ഞ്ച്), ജ്യോ​തി ല​ക്ഷ്മി (വാ​ര്‍​ഡ് ഒ​ന്പ​ത്), പി.​വി. ബി​ജു (വാ​ര്‍​ഡ് 11), ശ​ര​ണ്യ​വി​ജ​യ​ന്‍ (വാ​ര്‍​ഡ് 12) എ​ന്നി​വ​ര്‍ കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടി​ന്‍റെ ര​ണ്ടാം പ​ട്ടി​ക​യി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് നി​ശ്ച​യി​ച്ച ഫോ​റ​ത്തി​ല്‍ നി​ന്നും വ്യ​തി​ച​ലി​ച്ചു​വെ​ന്ന പ​രാ​തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ല​ഭി​ച്ച​ത്.

ഇ​തേ​ത്തു​ട​ർ​ന്നു പ​രാ​തി​ക്കാ​ര​നാ​യ എ. ​കെ. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ വി​ശ​ദ​മാ​യ മൊ​ഴി​യും ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളും ന​ല്‍​ക​ണ​മെ​ന്നും എ​തി​ര്‍ ക​ക്ഷി​ക​ൾ നേ​രി​ട്ടോ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന​യോ ഹാ​ജ​രാ​യി അ​വ​രു​ടെ ഭാ​ഗ​ത്തു​ള്ള തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദേശി​ച്ചി​ട്ടു​ണ്ട്.ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​ത്.

Related posts

Leave a Comment