ഹാ​ള്‍ മാ​ര്‍​ക്കിം​ഗ്; രാ​ജ്യ​ത്ത് ഹാ​ള്‍ മാ​ര്‍​ക്കിം​ഗ് മു​ദ്ര പ​തി​പ്പി​ച്ച​ത് 60 കോ​ടി ആ​ഭ​ര​ണ​ങ്ങ​ളി​ല്‍

കൊ​ച്ചി: രാ​ജ്യ​ത്ത് ഹാ​ള്‍ മാ​ര്‍​ക്കിം​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തി​നു​ശേ​ഷം 2026 മാ​ര്‍​ച്ച് വ​രെ ഹാ​ള്‍ മാ​ര്‍​ക്കിം​ഗ് എ​ച്ച്‌​യു​ഐ​ഡി പ​തി​പ്പി​ച്ച​ത് 60 കോ​ടി ആ​ഭ​ര​ണ​ങ്ങ​ളി​ല്‍. സം​സ്ഥാ​ന​ത്ത് മാ​ത്രം 15 കോ​ടി ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ മാ​ത്രം എ​ച്ച്‌​യു​ഐ​ഡി മു​ദ്ര​പ​തി​ച്ചു. 2021 ജൂ​ണ്‍ 16നാ​ണ് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് ഹാ​ള്‍​മാ​ര്‍​ക് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. 2021 ജൂ​ലൈ 17ന് ​ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് എ​ച്ച്‌​യു​ഐ​ഡി​യി​ലേ​ക്ക് മാ​റി. ആ​റ് അ​ക്ക ആ​ല്‍​ഫ ന്യൂ​മ​റി​ക് ന​മ്പ​ര്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ പ​തി​ക്കാ​ന്‍ ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്‌​സ് ഉ​ത്ത​ര​വി​ട്ടു.

9,14,18,20,22,23,24 എ​ന്നീ കാ​ര​റ്റു​ക​ളി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ളി​ലാ​ണ് പ​രി​ശു​ദ്ധി​യു​ടെ ആ​റ് അ​ക്ക ആ​ല്‍​ഫ ന്യൂ​മ​റി​ക് ന​മ്പ​ര്‍ മു​ദ്ര പ​തി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഹാ​ള്‍ മാ​ര്‍​ക്കിം​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കു​മ്പോ​ള്‍ രാ​ജ്യ​ത്തെ 256 ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​ത് ന​ട​പ്പാ​ക്കി​യ​ത്.

ഇ​പ്പോ​ള്‍ 380 ജി​ല്ല​ക​ളി​ല്‍ ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് സെ​ന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍, രാ​ജ്യ​ത്തെ 380 ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഹാ​ള്‍ മാ​ര്‍​ക്കിം​ഗ് നി​ര്‍​ബ​ന്ധ​മാ​യി​ട്ടു​ള്ള​ത്. 800 ഓ​ളം ജി​ല്ല​ക​ളു​ള്ള ഇ​ന്ത്യ​യി​ല്‍ പ​കു​തി​യോ​ളം ജി​ല്ല​ക​ളി​ല്‍ പോ​ലും ഇ​തു​വ​രെ സ്വ​ര്‍​ണ പ​രി​ശു​ദ്ധി ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടി​ല്ല.

സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളി​ല്‍ പ​രി​ശു​ദ്ധി രേ​ഖ​പ്പെ​ടു​ത്തു​ന്ന ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് സെ​ന്‍റ​റു​ക​ൾ​ക്കു​ള്ള ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് നി​ര്‍​ബ​ന്ധ​മെ​ന്ന നി​യ​മം നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ പ​കു​തി​യി​ല​ധി​കം ജി​ല്ല​ക​ളി​ല്‍ ഒ​രു​ത​ര​ത്തി​ലു​ള്ള പ​രി​ശു​ദ്ധി​യും ഇ​ല്ലാ​തെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വി​ല്‍​ക്കാം എ​ന്ന​ത് സ്വ​ര്‍​ണാ​ഭ​ര​ണ വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്.

2023ല്‍ ​ത​ന്നെ കേ​ര​ളം സ​മ്പൂ​ര്‍​ണ ഹാ​ള്‍​മാ​ര്‍​ക് സം​സ്ഥാ​ന​മാ​ണ്. ഇ​ന്ത്യ​യി​ല്‍ കേ​ര​ളം മാ​ത്ര​മാ​ണ് ഏ​ക സ​മ്പൂ​ര്‍​ണ ഹാ​ള്‍​മാ​ര്‍​ക്ക് സം​സ്ഥാ​നം. ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് നി​യ​മം കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ക​യും, പൊ​ളി​ച്ചെ​ഴു​തു​ക​യും വേ​ണ​മെ​ന്ന് ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​എ​സ്. അ​ബ്ദു​ള്‍ നാ​സ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment