വേ​ന​ൽ ക​ന​ക്കു​ന്നു; വ​ന്യ​ജീ​വി​ക​ൾ​ക്കു കു​ടി​വെ​ള്ള​മൊ​രു​ക്കി സൈ​ല​ന്‍റ് വാ​ലി വ​ന​പാ​ല​ക​സം​ഘം

മ​ണ്ണാ​ർ​ക്കാ​ട്: വേ​ന​ലി​നെ നേ​രി​ടാ​നും വ​ന​ത്തി​നു​ള്ളി​ൽ​ത​ന്നെ വ​ന്യ​ജീ​വി​ക​ൾ​ക്ക് കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും സൈ​ല​ന്‍റ് വാ​ലി വ​ന​മേ​ഖ​ല​യി​ൽ 38 താ​ത്കാ​ലി​ക ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച് വ​നം​വ​കു​പ്പ്. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ‘മി​ഷ​ൻ​ഫു​ഡ് ഫു​ഡ​ർ ആ​ൻ​ഡ് വാ​ട്ട​ർ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് നീ​ർ​ച്ചാ​ലു​ക​ളി​ൽ വെ​ള്ളം സം​ഭ​രി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്.

സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്ക് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജി. ​ഹ​രി​കൃ​ഷ്‌​ണ​ൻ നാ​യ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ന​പാ​ല​ക​രാ​ണ് ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച​ത്. പാ​ഴ്‌​മ​ര​ങ്ങ​ൾ, കാ​ട്ടു​വ​ള്ളി​ക​ൾ, ക​ല്ല്, മ​ണ്ണ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് വ​ന​ത്തി​നു​ള്ളി​ലെ തോ​ടു​ക​ളി​ലും മ​ഴ​വെ​ള്ള ഒ​ഴു​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ബ്ര​ഷ് വു​ഡ്, ബോ​ൾ​ഡ​ർ ചെ​ക്ക്‌​ഡാ​മു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.ജ​ല​സം​ഭ​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം മ​ണ്ണൊ​ലി​പ്പ് ത​ട​യാ​നും ഇ​ത്ത​രം താ​ത്കാ​ലി​ക ത​ട​യ​ണ​ക​ൾ സ​ഹാ​യ​ക​ര​മാ​കും.

സൈ​ല​ന്‍റ് വാ​ലി റേ​ഞ്ചി​ലെ ആ​റ് സെ​ക്ഷ​നു​ക​ളി​ലാ​യി 11 ബോ​ൾ​ഡ​ർ ചെ​ക്ക്ഡാ​മു​ക​ളും 15 ബ്ര​ഷ് വു​ഡ് ചെ​ക്ക്ഡാ​മു​ക​ളും നി​ർ​മി​ച്ച​താ​യി അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി.​എ​സ്. വി​ഷ്‌​ണു പ​റ​ഞ്ഞു. ഭ​വാ​നി റേ​ഞ്ച് പ​രി​ധി​യി​ൽ 12 ബ്ര​ഷ് വു​ഡ് ചെ​ക്ക്ഡാ​മു​ക​ൾ ഒ​രു​ക്കി​യ​താ​യി അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ. ഗ​ണേ​ശ​നും അ​റി​യി​ച്ചു. ഈ ​വ​ർ​ഷാ​രം​ഭ​ത്തി​ൽ ത​ന്നെ താ​ത്കാ​ലി​ക ത​ട​യ​ണ​ക​ളു​ടെ നി​ർ​മാ​ണം വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​രു​ന്നു.

Related posts

Leave a Comment