ക്ഷാ​മ​മി​ല്ല; ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ എ​ഴി​പ്പു​റം ഐ​ഒ​സി പ്ലാ​ന്‍റി​ൽ ഉ​ത്പാ​ദ​നം കു​റ​ച്ചു

ചാ​ത്ത​ന്നൂ​ർ: ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ എ​ഴി​പ്പു​റ​ത്ത പാ​ച​ക വാ​ത​ക റീ​ഫി​ല്ലിം​ഗ് പ്ലാ​ന്‍റി​ൽ ഉ​ത്പാ​ദ​നം കു​റ​ച്ചു . വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ഉ​ല്പാ​ദ​നം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ച്ചു.ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ നി​റ​യ്ക്ക​ൽ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​തേ നി​ല തു​ട​ർ​ന്നാ​ൽ മൂ​ന്ന് ദി​വ​സം പ്ര​വ​ർ​ത്തി​ക്കാ​ൻ മാ​ത്ര​മേ ക​ഴി​യൂ എ​ന്ന് പ്ലാ​ന്‍റ് മാ​നേ​ജ​ർ പ​റ​ഞ്ഞു. മം​ഗ​ലാ​പു​ര​ത്തു​നി​ന്നു ബു​ള്ള​റ്റ് ടാ​ങ്ക​റു​ക​ൾ ഇ​തി​ന​കം എ​ത്തി​യി​ല്ലെ​ങ്കി​ൽ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം നി​ശ്ച​ല​മാ​കും. ബു​ള്ള​റ്റ് ടാ​ങ്ക​റു​ക​ൾ മം​ഗ​ലാ​പു​ര​ത്തു നി​ന്നും എ​ഴി​പ്പു​റ​ത്തേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ദി​നം 120 ലോ​ഡ് പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളാ​ണ് ഇ​വി​ടെ നി​ന്നും ക​യ​റ്റി വി​ടു​ന്ന​ത്. പാ​ച​ക വാ​ത​ക ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ നി​റ​യ്ക്ക​ൽ നി​ർ​ത്തി​വ​ച്ച​തോ​ടെ 90 ലോ​ഡ് വ​രെ സി​ലി​ണ്ട​റു​ക​ൾ മാ​ത്ര​മാ​ണ് ക​യ​റ്റി വി​ടു​ന്ന​ത്. കൊ​ല്ലം പ​ത്ത​നം​തി​ട്ട , തി​രു​വ​ന​ന്ത​പു​രം, ക​ന്യാ​കു​മാ​രി എ​ന്നീ ജി​ല്ല​ക​ളി​ലേ​ക്കാ​ണ് എ​ഴി​പ്പു​റ​ത്തെ പ്ലാ​ന്‍റി​ൽ നി​ന്നും സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി വി​ടു​ന്ന​ത്.

വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ നി​റ​യ്ക്ക​ൽ നി​ർ​ത്തി​യ​തോ​ടെ ഹോ​ട്ട​ലു​ക​ൾ​ക്കും മ​റ്റും ഇ​വി​ടെ നി​ന്നു​ള്ള സി​ലി​ണ്ട​റു​ക​ൾ എ​ത്താ​താ​യി. ഹോ​ട്ട​ലു​ക​ളു​ടെ അ​ടു​ക്ക​ള​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​കും. എ​ന്നാ​ൽ ഗാ​ർ​ഹി​ക പാ​ച​ക വാ​ത​ക​ത്തി​ന് ത​ത്ക്കാ​ലം യാ​തൊ​രു ക്ഷാ​മ​വു​മു​ണ്ടാ​കി​ല്ലെ​ന്ന് പ്ലാ​ന്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച പ്ലാ​ന്‍റി​ന് സാ​ധാ​ര​ണ പോ​ലെ അ​വ​ധി​യാ​യി​രു​ന്നു.

ഇ​ന്നു മു​ത​ൽ ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള ഉ​ല്പാ​ദ​നം തു​ട​രും. പാ​ച​ക വാ​ത​ക ക​ള്ള​ക്ക​ട​ത്ത് ഉ​ണ്ടോ എ​ന്ന് പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ഗാ​ർ​ഹി​ക പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ വാ​ണി​ജ്യാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ , ഏ​ജ​ൻ​സി​ക​ൾ മ​റി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment