ഇ​റാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം: ദു​ബാ​യ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു

ദു​ബാ​യ്: ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രേ ഇ​റാ​ൻ ന​ട​ത്തി​യ ക​ന​ത്ത ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന്, വി​വി​ധ വി​മാ​ന​സ​ർ​വീ​സ് റ​ദ്ദാ​ക്കി. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​മി​റേ​റ്റ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​റാ​നും യു​എ​ഇ​യും ത​മ്മി​ലു​ള്ള ബ​ന്ധം ഏ​റ്റ​വും മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ പ്ര​ധാ​ന എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ഐ​ല​ൻ​ഡി​നു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്താ​ൻ യു​എ​ഇ​യി​ലെ തു​റ​മു​ഖ​ങ്ങ​ൾ അ​മേ​രി​ക്ക ഉ​പ​യോ​ഗി​ച്ച​താ​യി ഇ​റാ​ൻ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, രാ​ജ്യ​ത്തി​നു സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും എ​ന്നാ​ൽ സം​യ​മ​ന​ത്തി​നാ​ണ് ത​ങ്ങ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ ന​യ​ത​ന്ത്ര ഉ​പ​ദേ​ഷ്ടാ​വ് അ​ൻ​വ​ർ ഗ​ർ​ഗാ​ഷ് വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​ൻ സാ​ന്നി​ധ്യ​മു​ള്ള എ​ണ്ണ, സാ​മ്പ​ത്തി​ക, ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ൾ ഇ​നി​യും ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ന്‍റെ സൈ​നി​ക​നേ​തൃ​ത്വം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. യു​എ​ഇ​ക്ക് പു​റ​മെ സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും അ​മേ​രി​ക്ക​ൻ സൈ​നി​ക സാ​ന്നി​ധ്യ​മു​ള്ള റി​യാ​ദി​ലെ പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ​ബേ​സി​നെ​തി​രേ​യും ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ക​ഴി​ഞ്ഞ അ​ഞ്ചു പ​തി​റ്റാ​ണ്ടാ​യി പു​റ​ത്തു​നി​ന്നു​ള്ള ശ​ക്തി​ക​ളെ അ​മി​ത​മാ​യി ആ​ശ്ര​യി​ച്ച​താ​ണ് ഗ​ൾ​ഫ് ഇ​ന്നു നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്കു കാ​ര​ണ​മെ​ന്ന് സൗ​ദി​യി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ അ​ലി​റേ​സ ഇ​നാ​യ​ത്തി പ​റ​ഞ്ഞു. സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷം പു​നഃ​സ്ഥാ​പി​ക്കാ​ൻ ജി​സി​സി അം​ഗ​ങ്ങ​ളും ഇ​റാ​ഖും ഇ​റാ​നും ത​മ്മി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും ഇ​നാ​യ​ത്തി കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​മി​റേ​റ്റ്സ് വി​മാ​നം നെ​ടു​ന്പാ​ശേ​രി​യി​ൽ തി​രി​ച്ചി​റ​ക്കി
കൊ​ച്ചി: കൊ​ച്ചി​യി​ൽ​നി​ന്ന് ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​മി​റേ​റ്റ്സ് വി​മാ​നം സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ തി​രി​ച്ചി​റ​ക്കി. ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര​ന​ട​പ​ടി. ഇ​ന്നു പ​ല​ർ​ച്ചെ 4.30ന് ​നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന് 325 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട ഇ​കെ 533 വി​മാ​ന​മാ​ണ് രാ​വി​ലെ 8.30ന് ​കൊ​ച്ചി​യി​ൽ​ത​ന്നെ തി​രി​ച്ചി​റ​ക്കി​യ​ത്.

ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ ശേ​ഷം വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യാ​ൽ യാ​ത്ര തു​ട​രു​മെ​ന്ന് സി​യാ​ൽ വ​ക്താ​വ് അ​റി​യി​ച്ചു. അ​തു​വ​രെ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ട​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചു.യു​എ​ഇ​ക്കെ​തി​രേ ഇ​റാ​ൻ തൊ​ടു​ത്ത​ത്

1,800ലേ​റെ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും
ദു​ബാ​യ്: നി​ല​വി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ യു​എ​ഇ​യെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ഇ​തു​വ​രെ 1,800ലേ​റെ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും തൊ​ടു​ത്തു​വി​ട്ടെ​ന്ന് റി​പ്പോ​ർ​ട്ട്. യു​എ​ഇ​യു​ടെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഭൂ​രി​ഭാ​ഗം ആ​ക്ര​മ​ണ​ങ്ങ​ളെ​യും ത​ട​ഞ്ഞെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ഡ്രോ​ൺ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് നാ​ല് പേ​ർ​ക്കു പ​രി​ക്കേ​റ്റു. സാ​മ്പ​ത്തി​ക കേ​ന്ദ്ര​ങ്ങ​ളെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​യും എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളെ​യും ല​ക്ഷ്യ​മി​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ മേ​ഖ​ല​യി​ലെ യാ​ത്രാ-​വ്യാ​പാ​ര മേ​ഖ​ല​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു.

വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​ന് യു​എ​ഇ​യി​ൽ 19 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 35 പേ​ർ അ​റ​സ്റ്റി​ൽ
ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ളും വ്യാ​ജ വീ​ഡി​യോ​യും പ്ര​ച​രി​പ്പി​ച്ച​തി​ന് 19 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 35 പേ​രെ യു​എ​ഇ അ​റ​സ്റ്റ് ചെ​യ്തു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ രാ​ജ്യ​ത്തെ നി​യ​മ​മ​നു​സ​രി​ച്ച് ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷം ത​ട​വും 25 ല​ക്ഷം രൂ​പ പി​ഴ​യും ല​ഭി​ക്കാ​മെ​ന്നും യു​എ​ഇ അ​റ്റോ​ർ​ണി ജ​ന​റ​ൽ ഡോ. ​ഹ​മ​ദ് സെ​യ്ഫ് അ​ൽ ഷം​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ഇ​റാ​നി​ൽ 500 പേ​ർ അ​റ​സ്റ്റി​ൽ
ടെ​ഹ്റാ​ൻ: ശ​ത്രു​രാ​ജ്യ​ങ്ങ​ൾ​ക്കു വി​വ​രം ചോ​ർ​ത്തി ന​ൽ​കി എ​ന്നാ​രോ​പി​ച്ച് ഇ​റാ​നി​ൽ അ​ഞ്ഞൂ​റി​ലേ​റെ​പ്പേ​രെ സു​ര​ക്ഷാ​സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 18 പേ​ർ​ക്ക് ഇ​സ്ര​യേ​ൽ അ​നു​കൂ​ല ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വാ​ർ​ത്താ ചാ​ന​ലു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രാ​ണെ​ന്ന് ഇ​റാ​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്ന് ഇ​റാ​ൻ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment