സം​യു​ക്ത നാ​വി​ക പ​രി​ശീ​ല​ന​ത്തി​ന് കൊ​ച്ചി​യി​ല്‍ തു​ട​ക്ക​മാ​യി

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സ​മു​ദ്ര​മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സ​മു​ദ്ര പ​ങ്കാ​ളി​ത്തം ശ​ക്ത​മാ​ക്കാ​ന്‍ നാ​വി​ക​സേ​ന ആ​വി​ഷ്‌​ക​രി​ച്ച ‘ഇ​ന്ത്യ​ന്‍ ഓ​ഷ്യ​ന്‍ ഷി​പ് (ഐ.​ഒ.​എ​സ്.) സാ​ഗ​ര്‍’ പ​ദ്ധ​തി​യു​ടെ ര​ണ്ടാം പ​തി​പ്പി​നു കൊ​ച്ചി​യി​ല്‍ തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ന്‍ നാ​വി ക​സേ​ന​യു​ടെ പ​ട​ക്ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് സു​ന​യ​ന​യി​ലാ​ണ് പ​രി​ശീ​ല​നം. ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ലെ 16 രാ​ജ്യ​ങ്ങ​ളി​ലെ നാ​വി​ക​രാ​ണ് സം​യു​ക്ത പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മേ​ഖ​ല​യി​ലെ സ​മു​ദ്ര​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പൊ​തു​വാ​യ വെ​ല്ലു​വി​ളി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നു​മു​ള്ള ഊ​ര്‍​ജി​ത പ​രി​ശീ​ല​ന​മാ​ണു ഐ.​ഒ.​എ​സ്. സാ​ഗ​റി​ന്‍റെ പ്ര​ത്യേ​ക​ത. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​റ്റു​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​ശീ​ല​നം കൊ​ച്ചി തീ​ര​ത്ത് ന​ട​ന്നു. ഐ​എ​ന്‍​എ​സ് സു​ന​യ​ന​യ്ക്ക് പു​റ​മെ ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന​യു ടെ ​മ​റ്റൊ​രു പ​ട​ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് തീ​റും പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

കൊ​ച്ചി​യി​ലെ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കു​ശേ​ഷം അ​ടു​ത്ത ആ​ഴ്ച ക​പ്പ​ല്‍ മും​ബൈ​യി​ലേ​ക്ക് പോ​കും. തു​ട​ര്‍​ന്ന് ഒ​രു മാ​സ​ത്തോ​ളം ഇ​ന്ത്യ​യു​ടെ സൗ​ഹൃ​ദ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നാ​വി​ക​ര്‍ ഇ​ന്ത്യ​ന്‍ നാ​വി​സേ​ന അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ക​പ്പ​ലി​ല്‍ ക​ട​ല്‍ ദൗ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടും.

യാ​ത്ര​യ്ക്കി​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ തു​റ​മു​ഖ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന ക​പ്പ​ല്‍ സ​മു​ദ്ര ഏ​ജ​ന്‍​സി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന രീ​തി​ക​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യും. ഇ​ക്കു​റി തെ​ക്കു കി​ഴ​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണു ഐ​ഒ​എ​സ് സാ​ഗ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര.

Related posts

Leave a Comment