യു​ദ്ധം അ​തി​രൂ​ക്ഷം; ഗ​ള്‍​ഫി​ല്‍ ഇ​റാ​ന്‍റെ ക​ന​ത്ത മി​സൈ​ല്‍ ആ​ക്ര​മ​ണം

ദു​ബാ​യ്: ദു​ബാ​യ്, അ​ബു​ദാ​ബി, കു​വൈ​റ്റ്, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ മ​ണി​ക്കൂ​റു​ക​ളി​ല്‍ ഇ​റാ​ന്റെ അ​തി​ശ​ക്ത​മാ​യ മി​സൈ​ല്‍-​ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍. ഇ​റാ​ന്‍റെ പ്ര​കൃ​തി​വാ​ത​ക​കേ​ന്ദ്ര​ങ്ങ​ള്‍​ക്കു​നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ, പ്ര​ത്യാ​ഘാ​തം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി​രി​ക്കു​മെ​ന്ന് ഇ​റാ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഗ​ള്‍​ഫ് ന​ഗ​ര​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ദു​ബാ​യ് ന​ഗ​ര​ത്തി​നു മു​ക​ളി​ലെ​ത്തി​യ മി​സൈ​ലു​ക​ളെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി ത​ക​ര്‍​ത്തെ​ന്ന് യു​എ​ഇ ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. കു​വൈ​റ്റി​ലും സ​മാ​ന​രീ​തി​യി​ല്‍ ഡ്രോ​ണ്‍-​മി​സൈ​ല്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ന്നു. സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ന്‍ പ്ര​വി​ശ്യ​യാ​യ അ​ല്‍-​ജൗ​ഫി​ലും ഡ്രോ​ണ്‍ ആ​ക്ര​മ​ണം ത​ട​ഞ്ഞ​താ​യി സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഖ​ത്ത​റി​ലെ റാ​സ് ല​ഫാ​ന്‍ എ​ല്‍​എ​ന്‍​ജി പ്ലാ​ന്‍റി​നു​നേ​രേ​യു​ണ്ടാ​യ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തോ​ടെ ഖ​ത്ത​റി​ന്‍റെ വാ​ത​ക ക​യ​റ്റു​മ​തി​യി​ല്‍ 17 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. ഏ​ക​ദേ​ശം 200 കോ​ടി​യു​ടെ വാ​ര്‍​ഷി​ക​ന​ഷ്ട​മാ​ണ് ഖ​ത്ത​റി​നു​ണ്ടാ​കു​ന്ന​ത്. ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ഞ്ചു​വ​ര്‍​ഷ​മെ​ങ്കി​ലും എ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച​ത് മു​ത​ല്‍ ബ​ഹ്‌​റി​ന്‍ 139 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും 238 ഡ്രോ​ണു​ക​ളും വെ​ടി​വ​ച്ചി​ട്ടു.

ഹി​സ്ബു​ള്ള-​ഇ​റാ​ന്‍തീ​വ്ര​വാ​ദ ശൃം​ഖ​ല ത​ക​ര്‍​ത്തു
യു​എ​ഇ​യു​ടെ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം ത​ക​ര്‍​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഹി​സ്ബു​ള്ള-​ഇ​റാ​ന്‍ അ​നു​കൂ​ല തീ​വ്ര​വാ​ദ ശൃം​ഖ​ല​യെ യു​എ​ഇ സു​ര​ക്ഷാ​വി​ഭാ​ഗം ത​ക​ര്‍​ത്തു. ഒ​രു വ്യാ​ജ വാ​ണി​ജ്യ​സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഗ്രൂ​പ്പി​ലെ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന നീ​ക്ക​മാ​ണി​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ല​യി​രു​ത്തി.

മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് യു​എ​ഇ​യ്ക്കും കു​വൈ​റ്റി​നു​മാ​യി 16.46 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സൈ​നി​ക സ​ഹാ​യം അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നു​പു​റ​മെ, അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​ത്തു​നി​ന്ന് നാ​ലാ​യി​ര​ത്തോ​ളം നാ​വി​ക​രെ​യും യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ​യും പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ നീ​ക്ക​മു​ണ്ട്. അ​ത്യാ​ധു​നി​ക എ​ഫ്-35 യു​ദ്ധ​വി​മാ​ന​ങ്ങ​ളും മി​സൈ​ലു​ക​ളും സ​ജ്ജ​മാ​ക്കി​യ സം​ഘ​മാ​ണു മേ​ഖ​ല​യി​ലേ​ക്കെ​ത്തു​ന്ന​ത്.
ഇ​റാ​നെ​തി​രേ സൗ​ദി

ഇ​റാന്‍റേതു ക്രൂ​ര​മാ​യ അ​ധി​നി​വേ​ശ​മാ​ണെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ല്‍ ബി​ന്‍ ഫ​ര്‍​ഹാ​ന്‍ ആ​രോ​പി​ച്ചു.മേ​ഖ​ല​യി​ല്‍ അ​സ്ഥി​ര​ത​യു​ണ്ടാ​ക്കാ​ന്‍ ഇ​റാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ ഇ​റാ​ന്‍റെ ഒ​റ്റ​പ്പെ​ട​ലി​നു കാ​ര​ണ​മാ​കു​മെ​ന്നും ഫ​ര്‍​ഹാ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
അ​യ​ല്‍​രാ​ജ്യ​ങ്ങ​ളെ ബ്ലാ​ക്ക്മെ​യി​ല്‍ ചെ​യ്യു​ന്ന ഇ​റാ​ന്‍റെ ന​യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഫ​ര്‍​ഹാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment