ഹൈദരാബാദ്: പൂച്ചയെ വളർത്താൻ അനുവദിക്കാത്തതിനെ തുടർന്ന് യുവ ഡോക്ടർ ജീവനൊടുക്കി. അൽവാൽ സ്വദേശി പ്രിൻസി(23) ആണ് ജീവനൊടുക്കിയത്. മാർച്ച് 20ന് ആയിരുന്നു സംഭവം.
ആഴ്ചകൾക്ക് മുൻപ് പ്രിൻസി വീട്ടിലേക്ക് ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. പിന്നാലെ പ്രിൻസിക്ക് ചുമയും കഫക്കെട്ടും കലശലായിരുന്നു. ഇതോടെ വീട്ടുകാർ പൂച്ചയെ വളർത്തുന്നത് എതിർക്കുകയും പ്രിൻസിയും വീട്ടുകാരും തമ്മിൽ നിരന്തരം തർക്കത്തിലേർപ്പെടുകയും ചെയ്തു.
അമ്മയ്ക്കും മുത്തശിക്കും ഒപ്പമാണ് പ്രിൻസി താമസിച്ചിരുന്നത്. വെള്ളിയാഴ്ച അമ്മയും മുത്തശിയും പുറത്തുപോയ സമയത്താണ് പ്രിൻസി ജീവനൊടുക്കിയത്. മുറിയിലെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രിൻസിയുടെ അമ്മയുടെ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
