പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ: പു​തി​യ ട്രെ​യി​ൻ ടി​ക്ക​റ്റ് റീ​ഫ​ണ്ട് മാ​റ്റ​ങ്ങ​ൾ അ​റി​യാം, ടി​ക്ക​റ്റ് കാ​ൻ​സ​ൽ ചെ​യ്താ​ൽ എ​ത്ര രൂ​പ മ​ട​ക്കി ല​ഭി​ക്കും?

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി അ​ശ്വി​നി വൈ​ഷ്‌​ണ​വ്. റെ​യി​ൽ​വേ ശൃം​ഖ​ല ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നും യാ​ത്രാ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള പ​രി​ഷ്‌​കാ​ര​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ടി​ക്ക​റ്റ് കാ​ൻ​സ​ൽ ചെ​യ്യു​ന്ന​തി​ലും പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. യാ​ത്ര​യ്ക്ക് 72 മ​ണി​ക്കൂ​ർ മു​ൻ​പ് ക്യാ​ൻ​സ​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് പ​ര​മാ​വ​ധി റീ​ഫ​ണ്ട് ല​ഭി​ക്കും .24 മ​ണി​ക്കൂ​ർ മു​ൻ​പ് ക്യാ​ൻ​സ​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് 25% ചാ​ർ​ജ് ഈ​ടാ​ക്കും. എ​ട്ടു മ​ണി​ക്കൂ​ർ മു​ൻ​പ് വ​രെ 50% ചാ​ർ​ജ് ഈ​ടാ​ക്കും.

എ​ട്ടു മ​ണി​ക്കൂ​റി​ൽ കു​റ​വ് ഒ​രു തു​ക​യും കി​ട്ടി​ല്ല.​റീ​ഫ​ണ്ട് തു​ക ന​ൽ​കു​ന്ന ന​ട​പ​ടി​ക​ളും എ​ളു​പ്പ​ത്തി​ലാ​ക്കി. യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് 30 മി​നി​റ്റ് മു​ൻ​പ് വ​രെ ട്രാ​വ​ൽ ക്ലാ​സ് അ​പ്ഗ്രേ​ഡ് ചെ​യ്യാം. നേ​ര​ത്തെ ചാ​ർ​ട്ട് വ​രു​ന്ന​തി​ന് മു​ൻ​പ് ചെ​യ്യ​ണ​മാ​യി​രു​ന്നു. ബോ​ർ​ഡിം​ഗ് പോ​യി​ന്‍റും 30 മി​നി​റ്റ് മു​മ്പു വ​രെ മാ​റ്റാം.

ഇ​നി അ​ടു​ത്തു​ള്ള ഏ​ത് സ്റ്റേ​ഷ​നി​ൽ നി​ന്നും ബോ​ർ​ഡിം​ഗ് മാ​റ്റി ക​യ​റാ​മെ​ന്നും റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. ച​ര​ക്ക് വി​ഭാ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കൊ​ണ്ടു​പോ​കു​ന്ന​ത് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സിം​ഗി​ൾ ഡെ​ക്ക്, ഡ​ബി​ൾ ഡെ​ക്ക് വാ​ഗ​ണു​ക​ളും അ​വ​ത​രി​പ്പി​ക്കും.

Related posts

Leave a Comment