നെ​ല്ലു​സം​ഭ​ര​ണ​ത്തി​ലെ പാ​ളി​ച്ച: സ്ഥാ​­­നാ​ർ​ഥിക​ളെ പാ‌​ഡി ഓ​ഫീ​സി​ൽ ത​ട​ഞ്ഞു​വ​ച്ച് ക​ർ​ഷ​ക​ർ

രാ​മ​ങ്ക​രി: നെ​ല്ല് സം​ഭ​ര​ണം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കാ​ത്ത​തി​ലും മി​ല്ലു​കാ​ർ കി​ഴി​വ് കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​സ​ഭാസ്ഥാ​നാ​ർ​ത്ഥി​ക​ളെ ക​ർ​ഷ​ക​ർ മ​ങ്കൊ​ന്പ് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു​വ​ച്ചു. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടി​ട്ട് മാ​ത്രം നി​ങ്ങ​ൾ പോ​യാ​ൽ മ​തി​യെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക​ർ​ഷ​ക​ർ പാ​ഡി​മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​യ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ​താ​യി​രു​ന്നു എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ്, റെ​ജി ചെ​റി​യാ​ൻ, സ​ന്തോ​ഷ് ശാ​ന്തി, എ​സ്‌​യു​സി​ഐ സ്ഥാ​നാ​ർ​ത്ഥി പി. ​കെ. ശ​ശി എ​ന്നി​വ​ർ. തു​ട​ർ​ന്ന് ഇ​വ​ർ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​മാ​യും പാ​ഡി​മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​റു​മാ​യും ച​ർ​ച്ച ന​ട​ത്താ​നും പ​രി​ഹാ​രം കാ​ണാ​നും ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ക്കാ​തെ വ​ന്ന​തോ​ടെ ഇ​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

പി​ന്നെ എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ് മു​ഖ്യ​മ​ന്ത്രി​യെ ഫോ​ണി​ൽ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മി​ല്ലു​കാ​രു​ടെയും ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​ടെയും ഒ​രു യോ​ഗം ഉ​ട​നെ ത​ന്നെ ഓ​ൺ​ലൈ​നാ​യി കൂ​ടാ​മെ​ന്നും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ല്കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തൊ​ക്കെ വെ​റും ത​ട്ടി​പ്പാ​ണ​ന്ന് പ​റ​ഞ്ഞ് ക​ർ​ഷ​ക​ർ അ​തി​ന് വ​ഴ​ങ്ങാ​ൻ ത​യ്യാ​റാ​യി​ല്ല.

ച​ർ​ച്ച ഫ​ലം കാ​ണാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ക​ർ​ഷ​ക​രും ചേ​ർ​ന്ന് പി​ന്നീ​ട് എ​സി റോ​ഡ് ഉ​പ​രോ​ധി​ക്കാ​നും ത​യ്യാ​റാ​യി. ഇ​വ​രെ പി​ന്നീ​ട് പു​ളി​ങ്കു​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തുനി​ന്നും അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ച​ത് . പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കാ​ത്ത പ​ക്ഷം സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ൾ​പ്പെ​ടെ ത​ട​ഞ്ഞു​കൊ​ണ്ട് ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് ത​ങ്ങ​ൾ ത​യ്യാ​റാ​കു​മെ​ന്നും ക​ർ​ഷ​ക​ർ മു​ന്ന​റി​യി​പ്പുന​ല്കി.

കു​ട്ട​നാ​ട്ടി​ൽ കൊ​യ്ത്ത് വ്യാ​പ​ക​മാ​യി​ട്ട് ഇ​പ്പോ​ൾ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. കൊ​യ്ത്ത് ക​ഴി​ഞ്ഞാ​ൽ നെ​ല്ലി​ന് ദി​വ​സ​ങ്ങ​ളോ​ളം കാ​വ​ലി​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്ക​ർ​ഷ​ക​ർ. എ​ന്നു​മാ​ത്ര​മ​ല്ല ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ലും മി​ക്ക സ്ഥ​ല​ത്തും മി​ല്ലു​കാ​ർ നാ​ലു​കി​ലോ​യ്ക്ക് മു​ക​ളി​ലാ​ണ് കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഇ​ങ്ങ​നെ മി​ല്ലു​കാ​രും മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യ്ക്കാ​ണ് ഓ​രോ വ​ർ​ഷ​വും കൊ​ള്ള​യ​ടി​ക്കു​ന്ന​ത്. ഇ​ത് അ​വ​സാ​നി​പ്പി​ച്ചേ മ​തി​യാ​കു എ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment