കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ എറണാകുളം ജില്ലയില്‍ 85 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലായി 120 പത്രികകളാണ് ലഭിച്ചു. ഇതില്‍ 27 പത്രികകള്‍ തള്ളി. എട്ട് പത്രികകള്‍ പിന്‍വലിച്ചു.
പെരുന്പാവൂര്‍ നിയോജകമണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പത്രികയാണ് തള്ളിയത്. ഇതോടെ ഇവിടെ ആറ് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. അങ്കമാലിയില്‍ ഒരു പത്രിക തള്ളുകയും ഒരെണ്ണം പിന്‍വലിക്കുകയും ചെയ്തു. ഇവിടെ മത്സരരംഗത്ത് ഏഴ് പേരുണ്ട്. ആലുവയില്‍ ഒരു പത്രിക തള്ളിയപ്പോള്‍ നാല് സ്ഥാനാര്‍ഥികളാണുള്ളത്.
കളമശേരിയില്‍ രണ്ട് പത്രിക തള്ളുകയും രണ്ടു പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ എട്ട് സ്ഥാനാര്‍ഥികള്‍ ഇവിടെ മത്സരിക്കുന്നു. പറവൂരില്‍ മൂന്നു പേരുടെ പത്രിക തള്ളി. ഏഴ് സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിക്കുന്നത്. വൈപ്പിനില്‍ രണ്ടു പത്രിക തള്ളുകയും ഒരു പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ ആറ് പേര് മത്സരിക്കുന്നു.
കൊച്ചിയില്‍ മൂന്ന് പത്രികകള്‍ തള്ളി. മത്സരരംഗത്ത് അഞ്ച് പേരാണുള്ളത്. തൃപ്പൂണിത്തുറയില്‍ ഒരു പത്രിക തള്ളുകയും ഒരു പത്രിക പിന്‍വലിക്കുകയും ചെയ്തു. ഒമ്പത് പേര് മത്സരരംഗത്തുണ്ട്. എറണാകുളത്ത് രണ്ട് പത്രികകള്‍ തള്ളി. ഒരു പത്രിക പിന്‍വലിക്കുകയും ചെയ്തു. അഞ്ച് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. തൃക്കാക്കരയിലും അഞ്ച് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
ഇവിടെ രണ്ടു പേരുടെ പത്രിക തള്ളി. കുന്നത്തുനാട്ടില്‍ രണ്ട് പത്രികകള്‍ തള്ളി. ഒരു പത്രിക പിന്‍വലിക്കുകയും ചെയ്തു. അഞ്ച് പേര് മത്സരരംഗത്തുണ്ട്. പിറവത്ത് രണ്ട് പത്രികകള്‍ തള്ളി. ഏഴ് പേര് മത്സരിക്കുന്നു. മൂവാറ്റുപുഴയില്‍ മൂന്ന് പത്രികകള്‍ തള്ളി. നാല് പേര് മത്സരരംഗത്തുണ്ട്. കോതമംഗലത്ത് രണ്ട് പത്രിക തള്ളുകയും ഒരു പത്രിക പിന്‍വലിക്കുകയും ചെയ്്തു. ഇതോടെ ഇവിടെ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
