ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര: പി​ഴ ഈ​ടാ​ക്കി​യ​ത് 2,70,51,150 രൂ​പ; നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെട്ടാൽ പോലീസിനെ അറിയിക്കാം

കൊ​ച്ചി: ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ച​തി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഒ​രാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ഴ ഈ​ടാ​ക്കി​യ​ത് 2,70,51,150 രൂ​പ. ഇ​ക്കാ​ല​യ​ള​വി​ല്‍ 51,604 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഹെ​ല്‍​മെ​റ്റ് ഓ​ണ്‍ സേ​ഫ് റൈ​ഡ് എ​ന്ന ഒ​രാ​ഴ്ച നീ​ണ്ട സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ല്‍ 1,13,011 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​യി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​നും റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​മാ​യാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗം 18 മു​ത​ല്‍ 24 വ​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ്‌​പെ​ഷല്‍ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​കു​ന്ന​തി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും അ​പ​ക​ട സ​മ​യ​ത്ത് ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​ത്ത​വ​രാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഹൈ​വേ പ​ട്രോ​ളിം​ഗ് വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തും. നി​യ​മ​ലം​ഘ​നം ആ​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കും.

ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്റ് ഐ.​ജി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ട്രാ​ഫി​ക് സോ​ണ​ല്‍ എ​സ്പി മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ജി​ല്ലാ ട്രാ​ഫി​ക് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്.

ശു​ഭ​യാ​ത്ര​യി​ല്‍ അ​റി​യി​ക്കാം
പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​ത്ത​രം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ 974700 1099 എ​ന്ന ശു​ഭ​യാ​ത്ര വാ​ട്ട്‌​സ്ആ​പ്പ് ന​മ്പ​റി​ല്‍ ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്റ് വി​ഭാ​ഗ​ത്തെ അ​റി​യി​ക്കാം.

  • സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment