പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: അ​ധ്യാ​പ​ക​ന് 36 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടു ല​ക്ഷം പി​ഴ​യും

ത​ല​ശേ​രി: പ​ത്തു വ​യ​സു​കാ​ര​നെ പ​ല​ത​വ​ണ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​ന് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 36 വ​ർ​ഷം ക​ഠി​ന​ത​ട​വും 2,05,000 രൂ​പ പി​ഴ​യും. മ​ദ്ര​സ അ​ധ്യാ​പ​ക​നും കൂ​ത്തു​പ​റ​ന്പിലെ ഒരു എ​ൽ​പി സ്കൂ​ളിലെ അ​ധ്യാ​പ​ക​നു​മാ​യ കോ​ട്ട​യം മൗ​വ്വേ​രി​യി​ലെ സി. ​മു​നീ​റി​നെ​യാ​ണ് (46) ത​ല​ശേ​രി അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​ടി. ജ​ല​ജാ​റാ​ണി ശി​ക്ഷി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഏ​ഴു മാ​സം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.2014 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി മ​ദ്ര​സ വി​ദ്യാ​ർ​ഥി​യാ​യ പ​ത്തു വ​യ​സു​കാ​ര​ൻ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

ക​തി​രൂ​ർ പോ​ലീ​സ് ക്രൈം 199 199/17 ​ന​മ്പ​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശി​ക്ഷ. പോ​ക്സോ ആ​ക്ട് പ്ര​കാ​രം 25 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നുമാ​സം ക​ഠി​ന ത​ട​വി​നും ശി​ക്ഷി​ച്ചു. ബാ​ക്കി ശി​ക്ഷ മ​റ്റു വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ്. ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി.

ക​തി​രൂ​ർ എ​സ്ഐ എ​സ്. സു​കേ​ഷ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​റും ഇ​പ്പോ​ൾ കോ​ഴി​ക്കോ​ട് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​മാ​യ യു. ​പ്രേ​മ​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ.​ പി.​എം. ഭാ​സു​രി ഹാ​ജ​രാ​യി.

Related posts

Leave a Comment