ലക്നോ: മോഷണം നടത്തിയെന്നാരോപിച്ച് ഏഴ് വയസുകാരനെ അഞ്ച് മണിക്കൂർ ഡീപ് ഫ്രീസറിൽ പൂട്ടിയിട്ടു. സംഭവത്തിൽ കാർ വർക്ക്ഷോപ്പ് ഉടമ മുഹമ്മദ് ആസാദിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഹാപൂരിലാണ് നടക്കുന്ന സംഭവം.
കുട്ടി വർക് ഷോപ്പിൽ നിന്നു മോഷണം നടത്തിയെന്ന് സംശയിച്ചാണ് ഫ്രീസറിനുള്ളിൽ പൂട്ടിയിട്ടത്. പിന്നീട് സമീപവാസികൾ ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തിയപ്പോൾ ഭയന്ന് നിലവിളിക്കുന്നുണ്ടായിരുന്നു.
സംഭവത്തിൽ സ്വമേധയ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അയച്ചു.
