കാ​ർ ഡ്രൈ​വ​റി​ന്‍റെ ദേ​ഹ​ത്ത് മ​ദ്യ​മൊ​ഴി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത് യു​വ​തി; ഞെ​ട്ട​ലി​ൽ സോ​ഷ്യ​ൽ മീ​ഡി​യ; ​വീ​ഡി​യോ കാ​ണാം

ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള ഒ​രു ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു യു​വ​തി കാ​ബ് ഡ്രൈ​വ​റു​ടെ ദേ​ഹ​ത്ത് മ​ദ്യം ഒ​ഴി​ക്കു​ക​യും, പൊ​തു​റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​നു മു​ക​ളി​ൽ ക​യ​റി​യി​രു​ന്ന് ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്ത വീ​ഡി​യോ​യാ​ണ് ഇ​ത്.​എ​ന്നാ​ൽ വ​ഴ​ക്കി​നു കാ​ര​ണം എ​ന്താ​ണെ​ന്ന് കൃ​ത്യ​മാ​യി അ​റി​യി​ല്ല.

കൈ​യി​ൽ മ​ദ്യ​ക്കു​പ്പി​യു​മാ​യി കാ​റി​ന് മു​ക​ളി​ൽ ക​യ​റി​യി​രി​ക്കു​ന്ന യു​വ​തി​യും ഇ​വ​രെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ചു​റ്റു​മു​ള്ള ആ​ളു​ക​ളു​മാ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്. പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച നാ​ട്ടു​കാ​രോ​ട് ഇ​വ​ർ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും​സ്ഥ​ല​ത്തു​നി​ന്നു​മാ​റാ​ൻ ത​യാ​റാ​കാ​തെ ഇം​ഗ്ലീ​ഷി​ൽ ഉ​റ​ക്കെ അ​സ​ഭ്യ വാ​ക്കു​ക​ൾ പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി പേ​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം പ​ബ്ലി​ക് സ്റ്റ​ണ്ട് വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​തി​വേ​ഗം ത​രം​ഗ​മാ​കാ​റു​ണ്ട്. ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ൾ വ​രു​ന്ന​തു​വ​രെ ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ സം​ശ​യ​ത്തോ​ടെ കാ​ണ​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്.

 

 

Related posts

Leave a Comment