മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി തന്റെ 75-ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പിറന്നാൾത്തലേന്ന് പ്രമുഖ നിർമ്മാതാവും നടന്റെ അടുത്ത സുഹൃത്തുമായ ആന്റോ ജോസഫ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകരുടെ പ്രധാന ചർച്ചാവിഷയം.
മഞ്ഞയും ചുവപ്പും പച്ചയുമെല്ലാം മാറിമാറി പരീക്ഷിച്ച് യുവതാരങ്ങളെപ്പോലും അമ്പരപ്പിക്കാറുള്ള മമ്മൂട്ടി ഇത്തവണ എത്തിയത് തികച്ചും വൈബ്രന്റായ ഓറഞ്ച് ലുക്കിലാണ്.
വെളുത്ത പാന്റ്സും അതിനിണങ്ങുന്ന ഓറഞ്ച് ഷർട്ടും ഒപ്പം കട്ട ഓറഞ്ച് സ്നീക്കേഴ്സും അണിഞ്ഞുള്ള കിടിലൻ ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. ‘വാട്ട് നെക്സ്റ്റ്’? എന്ന ക്യാപ്ഷനോടുകൂടിയാണ് ആന്റോ ജോസഫ് ഈ ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ഫാഷൻ സെൻസും കൊണ്ട് എന്നും അത്ഭുതപ്പെടുത്തുന്ന മമ്മൂട്ടി, പിറന്നാളിനോട് അനുബന്ധിച്ചുള്ള ഈ ചിത്രത്തിലൂടെ തന്റെ സ്റ്റൈലിഷ് ഗ്ലാമർ വീണ്ടും തെളിയിച്ചിരിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്.
