കൊ​ടും​ചൂ​ടി​ൽ മ​ത്സ്യ​ങ്ങ​ൾ ഉ​ൾ​വ​ലി​യു​ന്നു; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണം

­തുറ​വൂ​ർ : തീ​ര​ദേ​ശം കൊ​ടും വ​റു​തി​യു​ടെ പി​ടി​യി​ൽ. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ക്കാ​ല​മാ​യി മ​ത്സൃ ല​ഭ്യ​ത ഇ​ല്ലാ​താ​യി​ട്ട്. വ​ള്ള​മി​റ​ക്കു​ന്ന​തി​ന്‍റെ ചെല​വ് തു​ക പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് മ​ത്സൃ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ക​ട​ൽ ഇ​ള​കാ​ത്ത​തും വെ​യി​ലി​ൽ ക​ട​ൽ​വെ​ള്ളം ചൂ​ടാ​കു​ന്ന​തും മ​ഴ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തും ആ​ണ് മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​വാ​ൻ കാ​ര​ണം.

കൂ​ടാ​തെ വ​ലി​യ യാ​ന​ങ്ങ​ൾ പു​റം​ക​ട​ലി​ൽ ചെ​റി​യ ക​ണ്ണി​വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മീ​ൻ​പി​ടി​ക്കു​മ്പോ​ൾ കു​ഞ്ഞു മ​ത്സ്യ​ങ്ങ​ളെ ന​ശി​ക്കു​ന്ന​തും ക​ട​ലി​ൽ മ​ത്സ്യ​ങ്ങ​ൾ കു​റ​യു​വാ​ൻ കാ​ര​ണം. വ​ൻ​തോ​തി​ൽ ചെ​മ്മീനും ചാ​ള​യും അ​യ​ല​യും ല​ഭി​ക്കേ​ണ്ട സ​മ​യ​മാ​ണ് ഒ​രു മീ​നും ല​ഭി​ക്കാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​ല​യു​ന്ന​ത്.

­ചെ​ല്ലാ​നം ഹാ​ർ​ബ​ർ, പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്ക​ട​വ്, അ​ന്ധ​കാ​ര​ന​ഴി , തൈ​ക്ക​ൽ ബി​ച്ച്, അ​ർ​ത്തു​ങ്ക​ൽ ഹാ​ർ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​ത്രം ചെ​റു​തും വ​ലു​തു​മാ​യ അ​ഞ്ഞൂ​റോ​ളം വ​ള്ള​ങ്ങ​ളാ​ണ് ക​ട​ലി​ൽ പോ​കു​ന്ന​ത്. ലൈ​ലാ​ന്‍റ് വ​ള്ള​ങ്ങ​ളും ചെ​റു​വ​ള്ള​ങ്ങ​ളും മു​റി​വ​ള്ള​ങ്ങ​ളു​മാ​ണ് മ​ത്സൃ ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ന്ന​ത്.

നി​ല​വി​ൽ അ​ൻ​പ​തി​ൽ താ​ഴെ വ​ള്ള​ങ്ങ​ൾ മാ​ത്ര​മേ ക​ട​ലി​ൽ പോ​കു​ന്നു​ള്ളു. ഇ​വ​ർ​ക്കാ​ക​ട്ടെ, ചെ​റി​യ അ​ള​വി​ൽ മ​ത്തി​യും പൊ​ടി​മീ​നും മാ​ത്ര​മെ ല​ഭി​ക്കു​ന്നു​ള്ളു. മ​ത്സൃ മേ​ഖ​ല പൂ​ർ​ണ​മാ​യും വ​റു​തി​യി​ലാ​യ​തോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം പൂ​ർ​ണ​മാ​യും ദു​രി​ത​പൂ​ർ​ണം.

Related posts

Leave a Comment