കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ കു​ടു​ങ്ങി​യ തെ​രു​വു​നാ​യ്ക്ക​ള്‍​ക്ക് ര​ക്ഷ​ക​രാ​യി അ​ടി​മാ​ലി അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍

അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ കു​ടു​ങ്ങി​യ തെ​രു​വുനാ​യ്ക്ക​ള്‍​ക്ക് ര​ക്ഷ​ക​രാ​യി അ​ടി​മാ​ലി അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍.

അ​ടി​മാ​ലി ടൗ​ണി​ല്‍ മാ​താ ബാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലാ​യി​രു​ന്നു തി​രി​കെ​യി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​വി​ധം ര​ണ്ടു തെ​രു​വുനാ​യ്ക്ക​ള്‍ അ​ക​പ്പെ​ട്ട​ത്. നാ​യ്ക്ക​ള്‍ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ കു​ടു​ങ്ങി​യെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ആ​ളു​ക​ള്‍ വി​വ​രം അ​ടി​മാ​ലി അ​ഗ്നി​ര​ക്ഷാ​സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം പ​ണി​പ്പെ​ട്ട് നാ​യ്ക്കളെ താ​ഴെ​യെ​ത്തി​ച്ചു. അ​ടി​മാ​ലി അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളാ​യ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ.​പി. ജോ​ഷി, അ​നീ​ഷ് പി. ​ജോ​യി, പി.​എ​സ്. അ​രു​ണ്‍, ജീ​ല്‍​സ​ണ്‍ തോ​മ​സ്, ജി​ജോ ജോ​ണ്‍, സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് നാ​യ്ക്ക​ള്‍​ക്കാ​യി ര​ക്ഷാ​ദൗ​ത്യം ന​ട​ത്തി​യ​ത്. മൂ​ന്നു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​യി​രു​ന്നു നാ​യ്ക്ക​ള്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ അ​ക​പ്പെ​ട്ട​ത്.

Related posts

Leave a Comment