നാ​സ​യു​ടെ ആ​ർ​ട്ട​മി​സ് 2 ച​ന്ദ്ര​നി​ലേ​ക്കു തിരിച്ചു: 10 ദി​വ​സം നീ​ളു​ന്ന ച​രി​ത്ര ദൗ​ത്യം, ഇക്കാര്യങ്ങൾ അറിയാം…

നാ​സ​യു​ടെ ആ​ർ​ട്ട​മി​സ് 2 ച​ന്ദ്ര​നി​ലേ​ക്കു യാ​ത്ര തി​രി​ച്ചു​ക​ഴി​ഞ്ഞു. 10 ദി​വ​സം നീ​ളു​ന്ന ച​രി​ത്ര ദൗ​ത്യ​ത്തി​ൽ റീ​ഡ് വൈ​സ്മാ​ന്‍, വി​ക്ട​ര്‍ ഗ്ലോ​വ​ര്‍, ക്രി​സ്റ്റീ​ന കോ​ച്ച്, ജെ​റ​മി ഹാ​ന്‍​സെ​ന്‍ എ​ന്നീ നാ​ലു യാ​ത്ര​ക്കാ​രാ​ണു പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​തി​ലെ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ദൗ​ത്യ​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് പ്രോ​ക്‌​സി​മി​റ്റി ഓ​പ്പ​റേ​ഷ​ന്‍​സ് ഡെ​മോ​ണ്‍​സ്ട്രേ​ഷ​നാ​ണ്.

അ​ടു​ത്ത ദൗ​ത്യ​ത്തി​ൽ ച​ന്ദ്ര​നി​ല്‍ ഇ​റ​ങ്ങു​മ്പോ​ഴോ മ​റ്റ് പേ​ട​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​മ്പോ​ഴോ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ പേ​ട​ക​ത്തെ നി​യ​ന്ത്രി​ക്കാ​നു​ള്ള മ​നു​ഷ്യ നി​യ​ന്ത്രി​ത സം​വി​ധാ​നം (മാ​നു​വ​ൽ പൈ​ല​റ്റിം​ഗ് സി​സ്റ്റം) എ​ങ്ങ​നെ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന പ​രീ​ക്ഷ​ണ​മാ​ണി​ത്.

ആ​ദ്യ ദി​വ​സം
വി​ക്ഷേ​പി​ക്ക​പ്പെ​ട്ട ദി​വ​സം വ​ള​രെ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷം ക​ട​ന്നു ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് എ​ത്തു​ക എ​ന്ന​താ​യി​രു​ന്നു അ​ത്. ഏ​ക​ദേ​ശം എ​ട്ടു മി​നി​റ്റു​കൊ​ണ്ടാ​ണ് എ​സ്എ​ൽ​എ​സ് റോ​ക്ക​റ്റ് ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷം ഭേ​ദി​ച്ച​ത്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് ഏ​റ്റ​വും ശ​ക്തി​യേ​റി​യ ബൂ​സ്റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ട​ത്. അ​ത് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

പി​ന്നീ​ട്, പേ​ട​കം ബ​ഹി​രാ​കാ​ശ​ത്ത് ഭൂ​മി​യെ വ​ലം​വ​യ്ക്കും. ഈ ​സ​മ​യ​ത്ത് ഇ​ന്‍റെ​റിം ക്ര​യോ​ജ​നി​ക് പ്രൊ​പ്പ​ൽ​ഷ​ൻ സ്റ്റേ​ജ് (ഐ​സി​പി​എ​സ്) പേ​ട​ക​ത്തി​ൽ​നി​ന്നു വേ​ർ​പെ​ടും. തു​ട​ർ​ന്ന് പ്രോ​ക്സി​മി​റ്റി ഒാ​പ്പ​റേ​ഷ​ൻ​സ് ന​ട​ക്കും. അ​താ​യ​ത് വേ​ർ​പെ​ട്ട ഐ​പി​എ​സി​നു ചു​റ്റും പേ​ട​കം വ​ലം​വ​യ്ക്കും. അ​ത് മാ​നു​വ​ൽ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും നി​യ​ന്ത്രി​ക്കു​ക. ഭാ​വി​യി​ലെ ചാ​ന്ദ്ര ദൗ​ത്യ​ങ്ങ​ളി​ല്‍ ഒ​രു പേ​ട​ക​ത്തെ മ​റ്റ് പേ​ട​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​മാ​ണി​ത്. തു​ട​ർ​ന്ന് വി​ശ്ര​മം.

ര​ണ്ടാം ദി​വ​സം
ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് പേ​ട​ക​ത്തെ തി​രി​ച്ചു​വി​ടു​ക​യെ​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​ദി​വ​സ​ത്തെ പ്ര​ധാ​ന ദൗ​ത്യം. അ​തി​നാ​യി ഓ​റി​യോ​ണി​ന്‍റെ എ​ൻ​ജി​ൻ അ​ര​മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ജ്വ​ലി​പ്പി​ക്കും. ഭൂ​മി​യു​ടെ കാ​ന്തി​ക​വ​ല​യ​ത്തി​ന് പു​റ​ത്തെ​ത്തു​ന്പോ​ൾ യാ​ത്രി​ക​രു​ടെ എ​ല്ലു​ക​ൾ​ക്കും മ​സി​ലു​ക​ൾ​ക്കും ബ​ല​ക്ഷ​യം ഉ​ണ്ടാ​വാ​റു​ണ്ട്. ഇ​തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി യാ​ത്രാ​പേ​ട​ക​മാ​യ ഓ​റി​യോ​ണി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന ഫ്ലൈ​വീ​ൽ എ​ന്ന ഉ​പ​ക​ര​ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ര​ണ്ടാം ദി​വ​സം പ​രീ​ക്ഷി​ക്കും.

മൂ​ന്നാം ദി​വ​സം
ഭൂ​മി​യി​ൽ സി​മു​ലേ​റ്റ​റു​ക​ളി​ൽ പ​രി​ശീ​ലി​ച്ച (ഒ​രു യ​ഥാ​ർ​ഥ സാ​ഹ​ച​ര്യ​ത്തെ അ​ല്ലെ​ങ്കി​ൽ പ്ര​ക്രി​യ​യെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന് കം​പ്യൂ​ട്ട​റോ മ​റ്റു യ​ന്ത്ര സം​വി​ധാ​ന​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തു​ന്ന പ​രി​ശീ​ല​നം) കാ​ര്യ​ങ്ങ​ളു​ടെ റി​ഹേ​ഴ്സ​ൽ ബ​ഹി​രാ​കാ​ശ​ത്തു (സീ​റോ ഗ്രാ​വി​റ്റി​യി​ൽ) ന​ട​ത്തും. യാ​ത്രാ പേ​ട​ക​ത്തി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കും. അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ല്‍ ചി​കി​ത്സാ രീ​തി​ക​ളും യാ​ത്ര​ക്കാ​ർ പ​രി​ശീ​ലി​ക്കും.

നാ​ലാം ദി​വ​സം
പേ​ട​ക​ത്തി​ന്‍റെ സ​ഞ്ചാ​ര​ത്തി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തും. പ​തി​യെ​പ്പ​തി​യെ പേ​ട​ക​ത്തെ ഉ​യ​ർ​ത്തു​ക​യും ചെ​യ്യും. ക​റ​ക്ഷ​ൻ ബേ​ൺ ന​ട​ത്തി​യാ​ണു സ​ഞ്ചാ​ര പാ​ത നി​യ​ന്ത്രി​ക്കു​ക. ച​ന്ദ്ര​നോ​ടു കൂ​ടു​ത​ൽ അ​ടു​ക്കു​ന്ന ദി​വ​സ​മാ​യ​തി​നാ​ൽ ച​ന്ദ്ര​ന്‍റെ വി​വി​ധ ആം​ഗി​ളി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തും. കൂ​ടാ​തെ ഭൂ​മി​യി​ലെ മി​ഷ​ൻ ക​ൺ​ട്രോ​ൾ സം​വി​ധാ​ന​വു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. പ​രീ​ക്ഷ​ണ​ങ്ങ​ൾ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ധ്യ​മ​ങ്ങ​ളു​മാ​യി യാ​ത്ര​ക്കാ​ർ​ക്കു സം​സാ​രി​ക്കാ​നാ​വും.

അ​ഞ്ചാം ദി​വ​സം
ച​ന്ദ്ര​ന്‍റെ ഗു​രു​ത്വാ​ക​ർ​ഷ​ണ മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ദി​നം. ച​ന്ദ്ര​ന്‍റെ ഗു​രു​ത്വാ​ക​ർ​ഷ​ണം കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടും. പേ​ട​ക​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്ന​ത​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളെ മു​ൻ​കൂ​ട്ടി​ക്ക​ണ്ട് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പ​രീ​ക്ഷി​ക്കും. സ്പേ​സ് സ്യൂ​ട്ടു​ക​ൾ ധ​രി​ക്കാ​നും പ​രി​ശീ​ലി​ക്കും.

ആ​റാം ദി​വ​സം
ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് 6437 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പേ​ട​ക​മെ​ത്തും. നാ​സ​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ ഈ ​ദി​ന​ത്തെ ഡേ ​ഓ​ഫ് എ​ക്സൈ​റ്റ്മെ​ന്‍റ് (ആ​വേ​ശ​ത്തി​ന്‍റെ ദി​വ​സം) എ​ന്നാ​ണു വി​ശേ​ഷി​പ്പി​ച്ച​ത്. ച​ന്ദ്ര​ന്‍റെ ഡാ​ർ​ക്ക് ഏ​രി​യ​യി​ലൂ​ടെ (ഇ​രു​ണ്ട വ​ശം) പേ​ട​കം സ​ഞ്ച​രി​ക്കും. ആ ​സ​മ​യ​ത്തു മാ​ത്രം ന​ട​ത്തേ​ണ്ട ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ യാ​ത്ര​ക്കാ​ർ ന​ട​ത്തും. ഏ​ക​ദേ​ശം മൂ​ന്നു മ​ണി​ക്കൂ​റോ​ളം സ​മ​യം പേ​ട​കം ച​ന്ദ്ര​ന്‍റെ ഡാ​ർ​ക്ക് ഏ​രി​യ​യി​ലാ​യി​രി​ക്കും. ച​ന്ദ്ര​നി​ലെ പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യാ​ൻ ക​ഴി​യു​ന്ന​തും ഈ ​ദി​വ​സ​മാ​ണ്. ഗ​ർ​ത്ത​ങ്ങ​ളു​ടെ​യും കു​ന്നു​ക​ളു​ടെ​യും വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ൾ ഈ ​സ​യം യാ​ത്ര​ക്കാ​ർ പ​ക​ർ​ത്തും.

ഏ​ഴാം ദി​വ​സം
ച​ന്ദ്ര​നെ വ​ലം​വ​ച്ച ശേ​ഷം മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ക്കു​ന്ന ദി​വ​സം. നാ​ലു ദി​വ​സം കൊ​ണ്ട് ശേ​ഖ​രി​ച്ച​വി​വ​ര​ങ്ങ​ളും ന​ട​ത്തി​യ​തു​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ളും ഭൂ​മി​യി​ലെ മി​ഷ​ൻ ക​ൺ​ട്രോ​ളി​ലു​ള്ള വി​ദ​ഗ്ധ​ർ​ക്കു കൈ​മാ​റും. കൂ​ടാ​തെ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലു​ള്ള​വ​രു​മാ​യി റേ​ഡി​യോ ഉ​പ​യോ​ഗി​ച്ച് ആ​ശ​യ​വി​നി​മ​യം ന​ട​ത്തും.

എ​ട്ടാം ദി​വ​സം
ഭൂ​മി​യു​ടെ കാ​ന്തി​ക​വ​ല​യ​ത്തി​നു പു​റ​ത്തെ​ത്തു​ന്പോ​ൾ ബ​ഹി​രാ​കാ​ശ​വി​കി​ര​ണ​ങ്ങ​ള്‍ എ​ങ്ങ​നെ മ​നു​ഷ്യ​ശ​രീ​ര​ത്തെ ബാ​ധി​ക്കു​ന്നു എ​ന്ന പ​രീ​ക്ഷ​ണം ന​ട​ത്തും. ഈ ​പ​രീ​ക്ഷ​ണം വ​ള​രെ നി​ർ​ണാ​യ​ക​മാ​ണ്. പേ​ട​ക​ത്തി​ലെ ജ​ല​സം​ഭ​ര​ണി​യു​ടെ പ്ര​വ​ർ​ത്ത​ന​വും ഹീ​റ്റ് ഷീ​ൽ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും പ​രീ​ക്ഷി​ക്കും.

വി​കി​ര​ണ​ങ്ങ​ലി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളാ​ണി​വ. മ​ട​ക്ക​യാ​ത്ര​യി​ലെ ക​റ​ക്ഷ​ൻ ബേ​ൺ ആ​വ​ശ്യ​മാ​യി വ​രു​ന്ന ദി​വ​സം. ഗ​തി നി​യ​ന്ത്രി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കു​ന്ന​തും എ​ട്ടാം ദി​വ​സ​മാ​ണ്.

ഒ​ന്പ​താം ദി​വ​സം
ബ​ഹി​രാ​കാ​ശ​ത്തി​ൽ​നി​ന്നു ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ദി​വ​സം. ഭൂ​മി​യി​ൽ ഇ​റ​ങ്ങു​ന്പോ​ൾ യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളെ​യും മാ​റ്റ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പ​രീ​ക്ഷി​ക്കും. അ​തി​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക​കു​ന്ന ‘കം​പ്ര​ഷ​ന്‍ വ​സ്ത്ര​ങ്ങ’​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രീ​ക്ഷി​ക്കും. പേ​ട​ക​ത്തി​നു​ള്ളി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് സ്ഥാ​ന​ച​ല​നം സം​ഭ​വി​ക്കാ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.

പ​ത്താം ദി​വ​സം
വി​ക്ഷേ​പ​ണ ദി​വ​സം​പോ​ലെ​ത​ന്ന ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ദി​വ​സം. ഭൂ​മി​യി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വി​ന്‍റെ ദി​വ​സം. മ​ണി​ക്കൂ​റി​ല്‍ ഏ​ക​ദേ​ശം 40,000 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ൽ ഓ​റി​യോ​ൺ ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കും. ആ ​സ​മ​യം 2,760 ഡി​ഗ്രി സെ​ല്‍​ഷ​സ് ചൂ​ടി​നെ​യാ​ണു യാ​ത്രാ​പേ​ട​ക​ത്തി​നു പ്ര​തി​രോ​ധി​ക്കേ​ണ്ട​ത്.

ഇ​ത് സൂ​ര്യ​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ ചൂ​ടി​ന്‍റെ പ​കു​തി​യോ​ള​മാ​ണ്. ഈ ​ക​ടു​ത്ത ചൂ​ടി​നെ പ്ര​തി​രോ​ധി​ച്ച് നി​യ​ന്ത്രി​ത ലാ​ൻ​ഡിം​ഗ് ന​ട​ത്തും. പേ​ട​കം പ​സി​ഫി​ക് സ​മു​ദ്ര​ത്തി​നു മു​ക​ളി​ലെ​ത്തു​ന്പോ​ൾ പാ​ര​ഷൂ​ട്ടു​ക​ൾ നി​വ​രും. മൂ​ന്നു പാ​ര​ഷൂ​ട്ടു​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. ഇ​തോ​ടെ വേ​ഗം കു​റ​യു​ന്ന പേ‌​ട​കം സാ​ന്‍ ഫ്രാ​ന്‍​സി​സ്‌​കോ തീ​ര​ത്തി​നു സ​മീ​പം സ​മു​ദ്ര​ത്തി​ല്‍ പ​തി​ക്കും. പേ​ട​ക​ത്തി​നാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന യു​എ​സ് നാ​വി​ക​സേ​ന യാ​ത്രി​ക​രെ​യും പേ​ട​ക​ത്തെ​യും സു​ര​ക്ഷി​ത​മാ​യി വീ​ണ്ടെ​ടു​ത്ത് ക​ര​യി​ലെ​ത്തി​ക്കും.

Related posts

Leave a Comment