വീ​ണ​ത് ര​ണ്ടു യു​ദ്ധ​വി​മാ​നം; ഇ​റാ​ന്‍റെ സൈ​നി​ക​ശേ​ഷി ത​ക​ർ​ത്തെ​ന്ന ട്രം​പി​ന്‍റെ വാ​ദം പൊ​ള്ള​യോ?

കു​വൈ​റ്റ്: ഇ​റാ​നെ നി​ലം​പ​രി​ശാ​ക്കി​യെ​ന്നും അ​വ​രു​ടെ സൈ​നി​ക​ശേ​ഷി ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി ത​ക​ർ​ത്തെ​ന്നു​മു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വാ​ദ​ത്തി​ന്‍റെ മു​ന​യൊ​ടി​ച്ചാ​ണ് ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​മെ​ന്നു റി​പ്പോ​ർ​ട്ട്. ഇ​റാ​ന്‍റെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ​മ്പൂ​ർ​ണ​മാ​യി ത​ക​ർ​ത്തെ​ന്നു പ​ല​വ​ട്ടം ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​റാ​ന്‍റെ ആ​കാ​ശ​ത്ത് യ​ഥേ​ഷ്ടം പ​റ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഈ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഇ​പ്പോ​ൾ അ​മേ​രി​ക്ക​യു​ടെ ര​ണ്ടു യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​യേ​റ്റു വീ​ണി​രി​ക്കു​ന്ന​ത്.

ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലാ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു പൈ​ല​റ്റു​മാ​രി​ൽ ര​ണ്ടു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഇ​റാ​ന്‍റെ മ​ണ്ണി​ലി​റ​ങ്ങി​യെ​ന്നു ക​രു​തു​ന്ന മൂ​ന്നാ​മ​നാ​യി അ​മേ​രി​ക്ക​ൻ ഹെ​ലി​കോ​പ്ട​റു​ക​ളും ഇ​റാ​ന്‍റെ സൈ​ന്യ​വും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ അ​മേ​രി​ക്ക​ൻ ഹെ​ലി​കോ​പ്ട​റു​ക​ൾ​ക്കു നേ​രേ​യും ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​തി​നെ​ത്തു​ട​ർ​ന്നു ഹെ​ലി​കോ​പ്ട​റു​ടെ ഇ​റാ​ന്‍റെ വ്യോ​മാ​തി​ർ​ത്തി​ക്കു പു​റ​ത്തേ​ക്കു പ​റ​ന്ന​താ​യും പ​റ​യു​ന്നു. പൈ​ല​റ്റി​നെ കി​ട്ടി​യാ​ൽ പോ​ലീ​സി​നു കൈ​മാ​റ​ണ​മെ​ന്ന് എ​ൻ​ആ​ർ​ജി​സി ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ജീ​വ​നോ​ടെ കൈ​മാ​റു​ന്ന​വ​ർ​ക്കു വ​ൻ പ്ര​തി​ഫ​ല​വും പ്ര​ഖ്യാ​പി​ച്ചു. ഒാ​രോ ദി​വ​സ​വും യു​ദ്ധം സം​ബ​ന്ധി​ച്ച് നി​ര​വ​ധി അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ട്രം​പി​നു ക​ടു​ത്ത തി​രി​ച്ച​ടി​യാ​ണ് യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ വീ​ഴ്ച.

ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന അ​മേ​രി​ക്ക- ഇ​റാ​ൻ യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യ്ക്ക് ഏ​റ്റ​വും ക​ടു​ത്ത ക്ഷ​ത​മേ​റ്റ​ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ്. അ​വ​രു​ടെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ടു ജെ​റ്റു​ക​ളാ​ണ് ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​താ​യി പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു എ​ന്ന അ​വ​കാ​ശ​വാ​ദ​ത്തെ​ക്കു​റി​ച്ച് അ​മേ​രി​ക്ക ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടു​മി​ല്ല.

അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ ന​ഷ്ട​ങ്ങ​ൾ:

  1. F-15E സ്ട്രൈ​ക്ക് ഈ​ഗി​ൾ (F-15E Strike Eagle): മ​ധ്യ ഇ​റാ​നി​ൽ വ​ച്ച് അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ ഒ​രു F-15E വി​മാ​നം ഇ​റാ​ൻ ക​ഴി​ഞ്ഞ ദി​വ​സം വെ​ടി​വ​ച്ചി​ട്ടു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പൈ​ല​റ്റി​നെ അ​മേ​രി​ക്ക​ൻ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ര​ണ്ടാ​മ​ത്തെ ആ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
  2. A-10 ത​ണ്ട​ർ​ബോ​ൾ​ട്ട് II (A-10 Thunderbolt II): ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നു സ​മീ​പം ഇ​റേ​നി​യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഈ ​വി​മാ​ന​ത്തി​നു ഗു​രു​ത​ര ത​ക​രാ​ർ സം​ഭ​വി​ച്ചു. പൈ​ല​റ്റ് വി​മാ​നം കു​വൈ​റ്റ് ആ​കാ​ശ​ത്തേ​ക്കു തി​രി​ച്ചു​വി​ട്ട് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തേ​ക്കു ചാ​ടി (Ejected).

മ​റ്റ് വി​മാ​ന ന​ഷ്ട​ങ്ങ​ൾ

യു​ദ്ധം തു​ട​ങ്ങി​യ​തു മു​ത​ൽ നേ​രി​ട്ടു​ള്ള പോ​രാ​ട്ട​ത്തി​ല​ല്ലാ​തെ​യും അ​മേ​രി​ക്ക​യ്ക്ക് ഉ​ണ്ടാ​യ മ​റ്റു ന​ഷ്ട​ങ്ങ​ൾ താ​ഴെ പ​റ​യു​ന്നു:

  1. F-15E സ്ട്രൈ​ക്ക് ഈ​ഗി​ൾ- 3 എ​ണ്ണം
    മാ​ർ​ച്ച് ആ​ദ്യം കു​വൈ​റ്റ് വ്യോ​മ​പ്ര​തി​രോ​ധ സേ​ന​യു​ടെ പി​ഴ​വ് മൂ​ലം വെ​ടി​വ​ച്ചി​ട്ടു (Friendly Fire).
  2. MQ-9 റീ​പ്പ​ർ ഡ്രോ​ണു​ക​ൾ- 15ൽ ​ലേ​റെ
    ഫെ​ബ്രു​വ​രി 28 മു​ത​ൽ ഇ​തു​വ​രെ പ​തി​ന​ഞ്ചി​ല​ധി​കം ഡ്രോ​ണു​ക​ൾ ത​ക​രു​ക​യോ വെ​ടി​വ​ച്ചി​ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്.
  3. E-3 സെ​ൻ​ട്രി (AWACS)
    മാ​ർ​ച്ച് 27ന് ​ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ നി​ല​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വി​മാ​നം ത​ക​ർ​ന്നു.

Related posts

Leave a Comment