വേ​ങ്ങ​ര​യി​ല്‍ കെ.​എം. ഷാ​ജി​യു​ടെ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡി​ന് തീ​യി​ട്ടു; സ്പ​ർ​ദ്ധ​യു​ണ്ടാ​ക്കാ​ൻ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ്ര​മ​മെ​ന്ന് എ​ഫ്ഐ​ആ​ർ

മ​ല​പ്പു​റം: ശ​ക്ത​മാ​യ മ​ല്‍​സ​രം ന​ട​ക്കു​ന്ന മ​ല​പ്പു​റം വേ​ങ്ങ​ര​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും ലീ​ഗ് നേ​താ​വു​മാ​യ കെ.​എം. ഷാ​ജി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ല​ക്സ് ബോ​ർ​ഡി​ന് തീ​യി​ട്ടു.​ ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.​

ഇ​തോ​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ രം​ഗ​ത്തെ​ത്തി.​ ക​ലാ​പം ഉ​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​കോ​പ​നം ഉ​ണ്ടാ​ക്ക​ൽ, മ​ന​പ്പൂ​ർ​വം നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കോ​ട്ട​യ്ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെന്നും ​സി​സി​ടി​വി ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സ്പ​ർ​ദ്ധ​യു​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ സാ​മൂ​ഹിക ​വി​രു​ദ്ധ​ർ തീ ​ഇ​ട്ട​താ​ണെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​ട്ടീ​രി​പ്പ​ടി​യി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡി​നാ​ണ് തീ​യി​ട്ട​ത്. മ​ണ്ഡ​ലം രൂ​പവത്ക​രി​ച്ച 2011 മു​ത​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​ഭാ​വ​ത്തി​ലാ​ണ് വേ​ങ്ങ​ര മ​ണ്ഡ​ലം അ​റി​യ​പ്പെ​ടു​ന്ന​ത്.

ഇ​ത്ത​വ​ണ മു​സ്ലീം ലീ​ഗ് വേ​ങ്ങ​ര​യി​ൽ ഒ​രു മാ​റ്റ​ത്തി​ന് ത​യാ​റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. മ​ണ്ഡ​ല​ത്തി​ൽ വ​ൻ സ്വാ​ധീ​ന​മു​ള്ള പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കുപ​ക​രം കെ​.എം. ഷാ​ജി​യാ​ണ് ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ന് വേ​ണ്ടി മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. കെ.​എം. ഷാ​ജി​യു​ടെ തീ​പ്പൊ​രി പ്ര​സം​ഗ​ങ്ങ​ളും യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ സ്വീ​കാ​ര്യ​ത​യും വോ​ട്ടാ​ക്കി മാ​റ്റാ​നാ​ണു ലീ​ഗി​ന്‍റെ ശ്ര​മം.

ക​ഴി​ഞ്ഞ ത​വ​ണ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വെ​ച്ച സ​ബാ​ഹ് കു​ണ്ടു​പു​ഴ​ക്ക​ലി​നെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി ഇ​ത്ത​വ​ണ ഔ​ദ്യോ​ഗി​ക​മാ​യി ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി​ക്കാ​യി വി.​എ​ൻ. ജ​യ​കൃ​ഷ്ണ​നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

Related posts

Leave a Comment