എ​നി​ക്കാ​വ​തി​ല്ലല്ലോ പൂ​ക്കാ​തി​രി​ക്കാ​ന്‍…

കോ​​ട്ട​​യം: വി​​ഷു​​വി​​ന്‍റെ വ​​ര​​വ​​റി​​യി​​ച്ച് നാ​​ടെ​​ങ്ങും കണി ക്കൊന്ന പൂത്തു. ഐ​​ശ്വ​​ര്യ​​വും സ​​മൃ​​ദ്ധി​​യും നി​​റ​​ഞ്ഞ ഒ​​രു വ​ർ​ഷ​ത്തെ മ​​ല​​യാ​​ളി വ​​ര​​വേ​​ല്‍​ക്കു​​ന്ന​​ത് വി​​ഷു​​നാ​​ളി​​ലെ ക​​ണി​​യോ​​ടെ​​യാ​​ണ്. ക​​ണി​​യൊ​​രു​​ക്ക​​ത്തി​​ലെ പ്ര​​ധാ​​ന​​മാ​​ണു ക​​ണി​​ക്കൊ​​ന്ന പൂ​​ക്ക​​ള്‍. ഇ​​ത്ത​​വ​​ണ​യും വ​​ള​​രെ നേ​​ര​​ത്തേ​ത​​ന്നെ വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ലും വീ​​ട്ടു​​മു​​റ്റ​​ങ്ങ​​ളി​​ലു​​മെ​​ല്ലാം ക​​ണി​​ക്കൊ​​ന്ന​​ക​​ള്‍ പൂ​ത്തു.

വേ​​ന​​ല്‍മ​​ഴ​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ കു​​റ​​ച്ചു പൂ​​ക്ക​​ള്‍ കൊ​​ഴി​​ഞ്ഞുപൊ​​കു​​ന്ന​​തി​​നു കാ​​ര​​ണ​​മാ​​യെ​​ങ്കി​​ലും ഒ​ട്ടു​മി​ക്ക​യി​ട​ങ്ങ​ളി​ലും ക​​ര്‍​ണി​​കാ​​രം പൂ​​ത്തു​നി​​ല്‍​ക്കു​​ന്ന​​ത് മ​​നോ​​ഹ​​ര​​മാ​​യ കാ​​ഴ്ച ത​​ന്നെ​​യാ​​ണ്. വേ​​ന​​ല്‍ ക​​ന​​ക്കു​​ന്ന​​തി​​നു മു​​മ്പ് പൂ​​വി​​ട്ട് മ​​ഴ​​ക്കാ​​ല​​മാ​​കു​​മ്പോ​​ഴേ​​ക്കും വി​​ത്തു​​ക​​ള്‍ പാ​​ക​​മാ​​കു​​ക​​യും ചെ​​യ്യു​​ന്ന​​താ​​ണ് സാ​​ധാ​​ര​​ണ ക​​ണി​​ക്കൊ​​ന്ന​​ക​​ളു​​ടെ രീ​​തി.

എ​​ന്നാ​​ല്‍, ഏ​​താ​​നും വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ക​​ണി​​ക്കൊ​​ന്ന​​ക​​ള്‍​ക്ക് പൂ​​ക്കാ​​ന്‍ അ​​ങ്ങ​​നെ കൃ​​ത്യ​​മാ​​യ കാ​​ല​​മൊ​​ന്നു​​മി​​ല്ല. ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ല്‍ പൂ​​ക്കു​​ക​​യും വി​​ഷു​​നാ​​ളു​​ക​​ളി​​ല്‍ പൂ​​ക്ക​​ളൊ​​ക്കെ കൊ​​ഴി​​ഞ്ഞു നി​​ല്‍​ക്കാ​​റു​​മു​​ണ്ട്. ഓ​​ണ​​ക്കാ​​ല​​ത്തു പോ​​ലും ക​​ണി​​ക്കൊ​​ന്ന​​ക​​ള്‍ പൂ​​ക്കാ​​റു​​ണ്ട്. കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​മാ​​ണ് ഇ​​തി​​നു കാ​​ര​​ണ​​മെ​​ന്ന​​മാ​​ണ് സ​​സ്യ​​ശാ​​സ്ത്ര​​ജ്ഞ​​ര്‍ പ​​റ​​യു​​ന്ന​​ത്.

കാ​​ലാ​​വ​​സ്ഥ​​യി​​ലെ വ്യ​​തി​​യാ​​നം മൂ​​ലം മ​​ര​​ങ്ങ​​ളും ചെ​​ടി​​ക​​ളും അ​​വ​​യു​​ടെ പു​​ഷ്പി​​ക്ക​​ല്‍, കാ​​യ്ക്ക​​ല്‍ പ്ര​​ക്രി​​യ​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന​​തി​​നാ​​ലാ​​ണ് നേ​​ര​​ത്തേ പൂ​​ക്കു​​ന്ന​​ത്. മാ​​ത്ര​​വു​​മ​​ല്ല ഫ്ലോ​​റി​​ജ​​ന്‍ എ​​ന്ന സ​​സ്യ ഹോ​​ര്‍​മോ​​ണാ​​ണു പൂ​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്ന​​ത്. ചൂ​​ട് കൂ​​ടു​​മ്പോ​​ള്‍ ഫ്ലോ​​റി​​ജ​​ന്‍റെ ഉ​​ത്പാ​​ദ​​നം വ​​ര്‍​ധി​​ക്കു​​ന്ന​​തും നേ​​ര​​ത്തേ പൂ​​ക്കാ​​നു​​ള്ള കാ​​ര​​ണ​​മാ​​ണ്. വി​​ഷു കേ​​ര​​ള​​ത്തി​​ല്‍ മാ​​ത്ര​​മ​​ല്ല.

മ​​ല​​യാ​​ളി​​ക​​ള്‍ ഉ​​ള്ള​​യി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം ആ​​ഘോ​​ഷ​​മാ​​ണ്. അ​​തു​​കൊ​​ണ്ട് വി​​മാ​​നം ക​​യ​​റി വി​​ദേ​​ശ​​ത്തേ​​ക്കും ക​​ണി​​ക്കൊ​​ന്ന​​ക​​ള്‍ ഇ​​പ്പോ​​ഴെ​​ത്തു​​ന്നു​​ണ്ട്. വി​​ഷു​​വി​​നു ത​​ലേ​​ന്ന് വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ലെ​​ല്ലാം ക​​ണി​​ക്കൊ​​ന്ന​​പ്പൂ ക​​ച്ച​​വ​​ട​​വും സ​​ജീ​​വ​​മാ​​കും. ഇ​​നി ക​​ണി​​ക്കൊ​​ന്ന​​പ്പൂ കി​​ട്ടി​​യി​​ല്ലെ​​ന്നു ക​​രു​​തി വി​​ഷ​​മി​​ക്കേ​​ണ്ട ശ​​രി​​ക്കു​​മു​​ള്ള പൂ​​വി​​നെ വെ​​ല്ലു​​ന്ന പ്ലാ​​സ്റ്റി​​ക്, പേ​​പ്പ​​ര്‍ പൂ​​ക്ക​​ളും വി​​പ​​ണി​​യി​​ല്‍ ല​​ഭ്യ​​മാ​​ണ്. ഓ​​ണ്‍​ലൈ​​നാ​​യി വാ​​ങ്ങ​​ണ​​മെ​​ങ്കി​​ല്‍ അ​​ങ്ങ​​നെ​​യും കി​​ട്ടും.

  • നൊമിനിറ്റ ജോസ്

Related posts

Leave a Comment