ഇങ്ങനെയും തരംതാഴാം, നിങ്ങളുടെ കുടുംബം മരിക്കാൻ പോകുന്നു എന്ന ഇമെയിൽ, മാർക്കറ്റിംഗ് തന്ത്രങ്ങൾ പൊളിച്ചടുക്കിയ പോസ്റ്റ്; പിന്നെ സംഭവിച്ചത്…

മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​ങ്ങ​ൾ കൈ​വി​ട്ടു​പോ​യെ​ന്ന തോ​ന്ന​ലാ​ണോ നി​ങ്ങ​ൾ​ക്ക്, എ​ന്നാ​ൽ അ​തു തെ​ളി​യി​ക്കു​ന്ന പു​തി​യ പോ​സ്റ്റു​മാ​യി യു​വാ​വ് രം​ഗ​ത്ത്. ആ​ളു​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ച​പ​റ്റാ​ൻ മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​ങ്ങ​ൾ എ​ത്ര​ത്തോ​ളം ത​രം​താ​ഴാം എ​ന്ന​തി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്ന ഒ​രു ടെ​ക് സ്ഥാ​പ​ക​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ഒ​രു ഉ​ത്പ​ന്നം പ്ര​മോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി ആ​ളു​ക​ളെ ഞെ​ട്ടി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഇ​മെ​യി​ൽ അ​യ​ക്കു​ന്ന​ത് ധാ​ർ​മി​ക​മാ​യ അ​തി​ർ​വ​ര​മ്പു​ക​ൾ ലം​ഘി​ക്കു​ന്നു​ണ്ടോ എ​ന്ന ആ​ശ​ങ്ക​യാ​ണ് ഈ ​പോ​സ്റ്റ് ഉ​യ​ർ​ത്തു​ന്ന​ത്. താ​ൻ ഇ​ന്നു​വ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും മോ​ശം, കോ​ൾ​ഡ് ഇ​മെ​യി​ൽ ഇ​താ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട്, അ​ദ്ദേ​ഹം അ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​ത​മാ​ണ് പോ​സ്റ്റ് പ​ങ്കു​വെ​ച്ച​ത്.

“നി​ങ്ങ​ളു​ടെ കു​ടും​ബം മ​രി​ക്കാ​ൻ പോ​കു​ന്നു’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഇ​മെ​യി​ൽ വ​ന്ന​ത്. എ​ന്നാ​ൽ ഇ​മെ​യി​ൽ തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ അ​തൊ​രു സെ​യി​ൽ​സ് സ​ന്ദേ​ശ​മാ​യി​രു​ന്നു. അ​വ​രു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ സ്വീ​ക​ർ​ത്താ​വി​ന്‍റെ കു​ടും​ബം “നാ​ണ​ക്കേ​ട് കൊ​ണ്ട് മ​രി​ക്കും” എ​ന്നാ​യി​രു​ന്നു അ​തി​ൽ എ​ഴു​തി​യി​രു​ന്ന​ത്. അ​തോ​ടൊ​പ്പം, ത​ങ്ങ​ളു​ടെ എ​ഐ ടൂ​ൾ പു​തി​യ​താ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പ​രി​മി​ത കാ​ല​ത്തേ​ക്ക് 50 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് ന​ൽ​കു​ന്നു​ണ്ടെ​ന്നും ക​മ്പ​നി ഇ​മെ​യി​ലി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ​പോ​സ്റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തി​നു​പി​ന്നാ​ലെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ക​യും ഓ​ട്ടോ​മേ​റ്റ​ഡ് സെ​യി​ൽ​സ് രീ​തി​ക​ളു​ടെ ധാ​ർ​മ്മി​ക​ത​യെ​ക്കു​റി​ച്ച് ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ക്കു​ക​യും ചെ​യ്തു. ഇ​ത് ഇ​പ്പോ​ൾ കൈ​വി​ട്ടു​പോ​യി​രി​ക്കു​ക​യാ​ണ്, ഇ​ത് ശ​രി​ക്കും ഒ​രു ഭ്രാ​ന്ത​മാ​യ രീ​തി​യാ​ണ്, അ​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യൂ, തു​ട​ങ്ങി​യ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് പോ​സ്‌​റ്റി​നു താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

 

 

 

Related posts

Leave a Comment