അ​ർ​ഷ്ദീ​പ് സിം​ഗും സം​റീ​ൻ കൗ​റും പ്ര​ണ​യ​ത്തി​ൽ?

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ലെ​യും പ​ഞ്ചാ​ബ് കിം​ഗ്സി​ലെ​യും ഇ​ടം​കൈ​യ്യ​ൻ പേ​സ​ർ അ​ർ​ഷ്ദീ​പ് സിം​ഗ് പ്ര​ണ​യ​ത്തി​ലാ​ണോ എ​ന്ന ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വം. ത​ന്‍റെ സ്നാ​പ്ചാ​റ്റി​ൽ അ​ർ​ഷ്ദീ​പ് പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഈ ​സം​ശ​യ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹി​ന്ദി, പ​ഞ്ചാ​ബി ന​ടി​യും മോ​ഡ​ലു​മാ​യ സം​റീ​ൻ കൗ​റാ​ണ് അ​ർ​ഷ്ദീ​പി​ന്‍റെ ജീ​വി​ത​ത്തി​ലെ ആ ‘​മി​സ്റ്റ​റി ഗേ​ൾ’ എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ.

അ​ർ​ഷ്ദീ​പ് സിം​ഗ് ത​ന്‍റെ സ്നാ​പ്ചാ​റ്റ് സ്റ്റോ​റി​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ൽ ഒ​രു യു​വ​തി​യു​ടെ കൈ ​കോ​ർ​ത്തു പി​ടി​ച്ചി​രി​ക്കു​ന്ന​താ​ണു ക​ണ്ട​ത്. എ​ന്നാ​ൽ യു​വ​തി​യു​ടെ മു​ഖം ചി​ത്ര​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും ആ​രാ​ധ​ക​ർ ചി​ത്ര​ത്തി​ലെ സൂ​ച​ന​ക​ൾ വ​ച്ച് ആ​ളെ ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു.

ചി​ത്ര​ത്തി​ൽ കാ​ണു​ന്ന യു​വ​തി​യു​ടെ കൈ​യി​ലെ ടാ​റ്റൂ​വും മോ​തി​ര​വും ന​ടി സം​റീ​ൻ കൗ​റി​ന്‍റേ​തി​നു സ​മാ​ന​മാ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വാ​ദം. ഇ​തി​നു​പു​റ​മെ ഈ ​ഐ​പി​എ​ൽ സീ​സ​ണി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ സം​റീ​ൻ സ്ഥി​ര​മാ​യി സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തു​ന്ന​തും ഈ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്നു.

ബോ​ളി​വു​ഡ്, പ​ഞ്ചാ​ബി സി​നി​മാ, സം​ഗീ​ത ലോ​ക​ത്തെ താ​ര​മാ​ണ് സം​റീ​ൻ കൗ​ർ. ജ​മ്മു ക​ശ്മീ​ർ സ്വ​ദേ​ശി​യാ​യ സം​റീ​ൻ 2018ലെ ​ഫെ​മി​ന മി​സ് ഇ​ന്ത്യ ഫൈ​ന​ലി​സ്റ്റു​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു. ര​ൺ​വീ​ർ സിം​ഗ് നാ​യ​ക​നാ​യ 83 എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് സം​റീ​ൻ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

നെ​യ്‌​ൽ പോ​ളി​ഷ്, സ​ർ​ദാ​ർ​ജി 2 എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും താ​രം വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ബാ​വ്‌​ല, യാ​ര തേ​രെ വ​ർ​ഗ തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് പ​ഞ്ചാ​ബി മ്യൂ​സി​ക് വീ​ഡി​യോ​ക​ളി​ൽ സം​റീ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ്ര​ണ​യ​വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ച് അ​ർ​ഷ്ദീ​പ് സിം​ഗോ സം​റീ​ൻ കൗ​റോ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എ​ന്താ​യാ​ലും ഈ ​പു​തി​യ സെ​ലി​ബ്രി​റ്റി ജോ​ഡി​ക​ളു​ടെ പി​ന്നാ​ലെ​യാ​ണ് പ​പ്പ​രാ​സി​ക​ളും ആ​രാ​ധ​ക​രും.

Related posts

Leave a Comment