റെ​യി​ൽ​വേ​യി​ൽ 1.53 ല​ക്ഷം കോ​ടി​യു​ടെ 100 വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ മു​ഖഛാ​യ മാ​റ്റു​ന്ന വി​പു​ല​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1.53 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​ൽ 100 വ​ൻ​കി​ട പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. റെ​യി​ൽ​വേ ശൃം​ഖ​ല​യി​ൽ 6,000 കി​ലോ​മീ​റ്റ​റി​ല​ധി​കം പു​തി​യ പാ​ത​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന ഈ ​സം​രം​ഭം റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ലെ ച​രി​ത്ര നാ​ഴി​ക​ക്ക​ല്ലാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് റെ​യി​ൽ​വേ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ പ​ദ്ധ​തി​ക​ൾ​ക്ക് ന​ൽ​കി​യ അം​ഗീ​കാ​ര​ത്തി​ൽ 56 ശ​ത​മാ​ന​വും, പു​തി​യ പാ​ത​ക​ളു​ടെ ദൈ​ർ​ഘ്യ​ത്തി​ൽ 114 ശ​ത​മാ​ന​വും വ​ർ​ധ​ന​യു​ണ്ടാ​യി. സാ​മ്പ​ത്തി​ക നി​ക്ഷേ​പ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ 110 ശ​ത​മാ​ന​ത്തി​ന്‍റെ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലെ തി​ര​ക്ക് ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ട്രെ​യി​നു​ക​ളു​ടെ സ​മ​യ​നി​ഷ്ഠ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. പു​തി​യ റെ​യി​ൽ​വേ ലൈ​നു​ക​ൾ​ക്ക് പു​റ​മെ നി​ല​വി​ലു​ള്ള പാ​ത​ക​ൾ ഇ​ര​ട്ടി​പ്പി​ക്കു​ക​യും മ​ൾ​ട്ടി ട്രാ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ഇ​ത് യാ​ത്ര​ക്കാ​രു​ടെ യാ​ത്രാ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ച​ര​ക്ക് നീ​ക്കം വേ​ഗ​ത്തി​ലാ​ക്കാ​നും സ​ഹാ​യി​ക്കും.

മ​ഹാ​രാ​ഷ്‌​ട്ര (17 പ​ദ്ധ​തി​ക​ൾ), ബി​ഹാ​ർ (11), ജാ​ർ​ഖ​ണ്ഡ് (10), മ​ധ്യ​പ്ര​ദേ​ശ് (ഒ​മ്പ​ത്) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.വി​ദൂ​ര, ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ ക​ണ​ക്റ്റി​വി​റ്റി ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഇ​ത്ത​വ​ണ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തി​യി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ റെ​യി​ൽ​വേ​യു​ടെ സാ​ന്നി​ധ്യം എ​ത്തു​ന്ന​തോ​ടെ വി​പ​ണി​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം, മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അം​ഗീ​കാ​രം ന​ൽ​കി​യ​തി​ൽ 35-ല​ധി​കം പ​ദ്ധ​തി​ക​ൾ 1000 കോ​ടി രൂ​പ​യി​ല​ധി​കം ചി​ല​വ് വ​രു​ന്ന വ​ൻ​കി​ട നി​ർ​മാ​ണ​ങ്ങ​ളാ​ണ്. ച​ര​ക്ക് നീ​ക്കം പ്ര​തി​വ​ർ​ഷം 3000 മെ​ട്രി​ക് ട​ണ്ണാ​യി ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള “മി​ഷ​ൻ 3000′ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​നി​ക്ഷേ​പ​ങ്ങ​ൾ. ക​ൽ​ക്ക​രി, ധാ​തു​ക്ക​ൾ എ​ന്നി​വ​യു​ടെ വേ​ഗ​ത്തി​ലു​ള്ള നീ​ക്ക​ത്തി​നും തു​റ​മു​ഖ​ങ്ങ​ളെ റെ​യി​ൽ​വേ ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​നും പു​തി​യ പ​ദ്ധ​തി​ക​ൾ ക​രു​ത്തേ​കു​മെ​ന്നാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment