രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ത​ര​ണം സു​ഗ​മം; അ​ഞ്ചു കി​ലോ സി​ലി​ണ്ട​റു​ക​ളു​ടെ വി​ൽ​പ​ന ഇ​ര​ട്ടി​യാ​ക്കാ​ൻ കേ​ന്ദ്ര നി​ർ​ദേ​ശം

പ​ര​വൂ​ർ: പ​ശ്ചി​മേ​ഷ്യ​യി​ലെ ക​ലു​ഷി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ തു​ട​രു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. പാ​ച​ക വാ​ത​ക ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ച് കി​ലോ​ഗ്രാം എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ൽ​പ​ന ഇ​ര​ട്ടി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന അ​ന്ത​ർ മ​ന്ത്രാ​ല​യ സ​മ്മേ​ള​ന​ത്തി​ലാ​ണ് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സാ​ധാ​ര​ണ​ക്കാ​ർ​ക്കും ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യ അ​ഞ്ച് കി​ലോ സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ പ്ര​തി​ദി​നം 77,000 സി​ലി​ണ്ട​റു​ക​ൾ വി​റ്റി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ അ​ത് ഒ​രു ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.

മാ​ർ​ച്ച് 23 മു​ത​ൽ ഇ​തു​വ​രെ ഏ​ക​ദേ​ശം 7.8 ല​ക്ഷം സി​ലി​ണ്ട​റു​ക​ൾ വി​റ്റ​ഴി​ച്ചു ക​ഴി​ഞ്ഞു. ഇ​വ​യു​ടെ ല​ഭ്യ​ത ഇ​നി​യും വ​ർ​ധി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നി​ർ​ദ്ദേ​ശം. കൂ​ടാ​തെ, രാ​ജ്യ​ത്തെ ഓ​ൺ​ലൈ​ൻ ഗ്യാ​സ് ബു​ക്കിം​ഗ് 96 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്ന​താ​യും പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ന്നു​ണ്ടെ​ങ്കി​ലും ആ​ഭ്യ​ന്ത​ര വി​മാ​ന നി​ര​ക്കു​ക​ൾ ഉ​യ​രാ​തെ സ​ർ​ക്കാ​ർ ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. വി​മാ​ന ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ നി​ര​ക്ക് വ​ർ​ധ​ന ത​ട​യാ​ൻ സ​ഹാ​യി​ച്ചു.

ക്രൂ ​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പൈ​ല​റ്റു​മാ​രു​ടെ ജോ​ലി സ​മ​യ​ത്തി​ൽ താ​ൽ​ക്കാ​ലി​ക ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​വും അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ഒ​രി​ട​ത്തും പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ നി​ല​വി​ൽ ഇ​ന്ധ​ന​ക്ഷാ​മം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും വി​ത​ര​ണ ശൃം​ഖ​ല സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment