ര​ണ്ട് അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​രം; മ​ണി​ക്കൂ​റി​ൽ 220 കി​ലോ​മീ​റ്റ​ർ സ്പീ​ഡ്

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വേ​ഗ​ക്കു​തി​പ്പി​ന് വ​ഴി​തു​റ​ക്കു​ന്നു. വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ വ​ൻ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ, മ​ണി​ക്കൂ​റി​ൽ 220 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ര​ണ്ട് പു​തി​യ ട്രെ​യി​ൻ​സെ​റ്റു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി. സെ​മി ഹൈ​സ്പീ​ഡ് ട്രെ​യി​ൻ രം​ഗ​ത്ത് ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഇ​ന്ത്യ​യെ എ​ത്തി​ക്കു​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തി.
നി​ല​വി​ൽ മ​ണി​ക്കൂ​റി​ൽ 180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ഓ​ടു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ആ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ട്രെ​യി​ൻ.

എ​ന്നാ​ൽ പു​തി​യ ട്രെ​യി​നു​ക​ൾ ഈ ​പ​രി​ധി 220 കി​ലോ​മീ​റ്റ​റാ​യി ഉ​യ​ർ​ത്തും. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 200 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും ഇ​വ​യു​ടെ സാ​ധാ​ര​ണ സ​ർ​വീ​സ്.ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി (ഐ​സി​എ​ഫ്) വ​ഴി​യാ​ണ് 2027-28 കോ​ച്ച് പ്രൊ​ഡ​ക്ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ട്രെ​യി​നു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന​തി​നും നി​ർ​മി​ക്കു​ന്ന​തി​നു​മു​ള്ള ക​രാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ബി​ഇ​എം​എ​ല്ലി​ന് ന​ൽ​കി. ഓ​രോ ട്രെ​യി​നി​ലും 16 കോ​ച്ചു​ക​ൾ വീ​ത​മു​ണ്ടാ​കും. ഒ​രു കോ​ച്ചി​ന് 27.86 കോ​ടി രൂ​പ എ​ന്ന ക​ണ​ക്കി​ൽ 866.87 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്റ്റീ​ൽ ബോ​ഡി​യു​ള്ള കോ​ച്ചു​ക​ൾ, പൂ​ർ​ണ​മാ​യും എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത ചെ​യ​ർ കാ​ർ സം​വി​ധാ​നം, അ​ത്യാ​ധു​നി​ക സീ​റ്റു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഈ ​ട്രെ​യി​നു​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

യാ​ത്ര​ക്കാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം സ​മ​യം ലാ​ഭി​ക്കാ​നും പു​തി​യ ട്രെ​യി​നു​ക​ൾ സ​ഹാ​യി​ക്കും.ബ്രോ​ഡ്‌​ഗേ​ജ് പാ​ത​ക​ൾ​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന ഈ ​ട്രെ​യി​നു​ക​ൾ അ​തി​വേ​ഗ യാ​ത്ര​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മാ​ണ് കൊ​ണ്ടു​വ​രി​ക. ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളും മി​ക​ച്ച സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലാ​ണ് ഇ​വ ട്രാ​ക്കി​ലി​റ​ങ്ങു​ക. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ അ​തി​വേ​ഗ റെ​യി​ൽ​വേ സ്വ​പ്ന​ങ്ങ​ൾ​ക്ക് പു​തി​യ ജീ​വ​ൻ ല​ഭി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment