നാ​ലാം വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷ​മാ​ക്കി ആ​ലി​യ ഭ​ട്ടും റ​ൺ​ബീ​ർ ക​പൂ​റും: വൈറലായി ചിത്രങ്ങൾ; സംഭവം കളറാക്കി മകൾ റാഹയും

ബോ​ളി​വു​ഡ് താ​ര​ജോ​ഡി​ക​ളാ​യ ആ​ലി​യ ഭ​ട്ടും റ​ൺ​ബീ​ർ ക​പൂ​റും നാ​ലാം വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷ​മാ​ക്കി. ഇ​രു​വ​രു​ടെ വി​വാ​ഹ വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​ത്തി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ ആ​ലി​യ ബ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. അ​തോ​ടെ, ആ​ശം​സാ​പ്ര​വാ​ഹ​വു​മാ​യി ആ​രാ​ധാ​ക​രെ​ത്തി.​ ഇ​പ്പോ​ൾ ആ​ലി​യ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ്രി​യ​ത​മ​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് പു​തി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ന​മ്മ​ൾ മ​നോ​ഹ​ര​മാ​യ ഒ​രു ജീ​വി​തം കെ​ട്ടി​പ്പ​ടു​ത്തു. നീ ​കൂ​ടെ​യു​ള്ള​പ്പോ​ൾ പ​ക​ലു​ക​ൾ​ക്കും രാ​ത്രി​ക​ൾ​ക്കും അ​ർ​ഥമു​ണ്ട് എ​ന്ന അ​ടി​ക്കു​റി​പോ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ക​ൾ റാ​ഹ​യു​ടെ സാ​ന്നി​ധ്യ​വും ആ​ഘോ​ഷ​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടി. ഇ​വ​രു​ടെ​യും വി​വാ​ഹ വാ​ർ​ത്ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​രു​ന്നു. നാ​ലാം വി​വാ​ഹ​വാ​ർ​ഷി​ക​വും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു.

 

 

 

Related posts

Leave a Comment