ഹം​ഗ​റി​യെ മ​ഗ്യാ​ര്‍ ന​യി​ക്കും

ബു​​​​ഡാ​​​​പെ​​​​സ്റ്റ്: ഹം​​​​ഗേ​​​​റി​​​​യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ‌​​​​ടു​​​​പ്പി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ​​​​ക്ഷ​​​​പാ​​​​തി​​​​യും തീ​​​​വ്ര​​​​ വ​​​​ല​​​​തു​​​​പ​​​​ക്ഷ നേ​​​​താ​​​​വു​​​​മാ​​​​യ വി​​​​ക്ട​​​​ർ ഓ​​​​ർ​​​​ബ​​​​ന് പ​​​​രാ​​​​ജ​​​​യം. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ 16 വ​​​​ർ​​​​ഷ​​​​ത്തെ ഓ​​​​ർ​​​​ബ​​​​ൻ ഭ​​​​ര​​​​ണ​​​​ത്തി​​​​ന് അ​​​​ന്ത്യം കു​​​​റി​​​​ച്ച് പീ​​​​റ്റ​​​​ര്‍ മ​​​​ഗ്യാ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്ന ടി​​​​സാ പാ​​​​ര്‍​ട്ടി അ​​​​ട്ടി​​​​മ​​​​റിജ​​​​യം നേ​​​​ടി. 199 സീ​​​​റ്റു​​​​ള്ള പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ൽ 138 സീ​​​​റ്റോ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​യ മേ​​​​ധാ​​​​വി​​​​ത്വ​​​​മാ​​​​ണ് ടി​​​​സാ പാ​​​​ര്‍​ട്ടി നേ​​​​ട‌ി​​​​യ​​​​ത്.

പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ക്കാ​​​​ൻ എ​​​​ത്ര​​​​യും വേ​​​​ഗം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് വി​​​​ളി​​​​ച്ചു​​​​കൂ​​​​ട്ടാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നോ​​​​ട് മ​​​​ഗ്യാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. മേ​​​​യ് അ​​​​ഞ്ചി​​​​നു മു​​​​ൻ​​​​പ് പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കു​​​​മെ​​​​ന്ന് മ​​​​ഗ്യാ​​​​ർ പ്ര​​​​തീ​​​​ക്ഷ​​​​ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ​​​​യും റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പു​​​​ടി​​​​ന്‍റെ​​​​യും അ​​​​ടു​​​​ത്ത ച​​​​ങ്ങാ​​​​തി​​​​യാ​​​​യ ഓ​​​​ർ​​​​ബനി​​​​ത് അ​​​​മ്പ​​​​ര​​​​പ്പി​​​​ക്കു​​​​ന്ന തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്. ക​​​​മ്യൂ​​​​ണി​​​​സ്റ്റ് കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​നുശേ​​​​ഷം ഹം​​​​ഗ​​​​റി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പോ​​​​ളിം​​​​ഗാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ​​​​യു​​​​ണ്ടാ​​​​യ​​​​ത്.

വോ​​ട്ടെ​​ടു​​പ്പുദി​​​​നം വൈ​​​​കു​​​​ന്നേ​​​​രം 6.30 വ​​​​രെ 77 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം പോ​​​​ളിം​​​​ഗാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. രാ​​​​ജ്യ​​​​ത്തെ സാ​​​​മ്പ​​​​ത്തി​​​​ക മു​​​​ര​​​​ടി​​​​പ്പും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വു​​​​മാ​​​​ണ് ഓ​​​​ർ​​​​ബ​​​​ന്‍റെ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. പു​​​​ടി​​​​ന്‍റെ അ​​​​ടു​​​​ത്ത സു​​​​ഹൃ​​​​ത്താ​​​​യ ഓ​​​​ർ​​​​ബ​​​​ൻ യു​​​​ക്രെ​​​​യ്നു​​​​ള്ള യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളെ​​​​ല്ലാം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു

Related posts

Leave a Comment