കു​ട്ടി​ക്കു​ര​ങ്ങ​നും ക​ള​ക്ട​റും… മീ​റ്റിം​ഗി​നി​ട​യി​ൽ കു​ര​ങ്ങ​ൻ അ​തി​ക്ര​മി​ച്ചു ക​യ​റി ക​ള​ക്ട​റു​ടെ ക​സേ​ര​യി​ൽ ഇ​രു​ന്നു; വൈ​റ​ലാ​യി വീ​ഡി​യോ

ബാ​ഗ്‌​പ​തി​ലെ വി​കാ​സ് ഭ​വ​നി​ൽ ന​ട​ന്ന ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു ‘അ​തി​ഥി’ എ​ത്തി. വ​ന്ന​യാ​ളെ​ക്ക​ണ്ട​തോ​ടെ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​ന്ന​വ​രെ​ല്ലാം ഒ​ന്ന​ട​ങ്കം ഞെ​ട്ടി​പ്പോ​യി. വ​ന്ന​താ ആ​രെ​ന്ന​ല്ലേ! ഒ​രു കു​ട്ടി​ക്കു​ര​ങ്ങ​ൻ. ബാ​ക്കി എ​ല്ലാ​വ​രും പേ​ടി​ച്ച് പി​ന്നോ​ട്ട് മാ​റി​യി​ട്ടും ഒ​രാ​ൾ മാ​ത്രം യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ അ​വി​ടെ​ത്ത​ന്നെ നി​ന്നു. ജി​ല്ലാ ക​ള​ക്ട​ർ അ​സ്മി​ത ലാ​ൽ. കു​ട്ടി​ക്കു​ര​ങ്ങ​ൻ ചാ​ടി മേ​ശ​പ്പു​റ​ത്ത് ഇ​രു​ന്ന​തും ക​ള​ക്ട​ർ അ​വ​നോ​ട് വ​രൂ… ഇ​വി​ടെ ഇ​രി​ക്കൂ എ​ന്ന് പ​റ​ഞ്ഞു. ഉ​ട​ൻ​ത​ന്നെ കു​ര​ങ്ങ​ൻ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ മ​റ്റെ​ല്ലാ​വ​ർ​ക്കും കു​ര​ങ്ങ​നെ ക​ണ്ട് ഭ​യ​ന്നെ​ങ്കി​ലും ക​ള​ക്ട​ർ​ക്കും അ​വി​ടു​ത്തെ ദീ​വ​ന​ക്കാ​ർ​ക്കും തെ​ല്ലും പേ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​ര​ണം അ​വി​ടു​ത്തെ നാ​ട്ടു​കാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​വ​ൻ വെ​റു​മൊ​രു കു​ര​ങ്ങ​ന​ല്ല; ‘മാ​തൃ’ എ​ന്ന് വി​ളി​ക്കു​ന്ന ഇ​വ​ൻ ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്. ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മാ​തൃ​യെ ന​ന്നാ​യ​റി​യാം. അ​വ​ന് അ​വ​രേ​യും…

ഇ​ത് ആ​ദ്യ​മാ​യ​ല്ല മാ​തൃ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. ര​ണ്ടു മാ​സം മു​ൻ​പ് ന​ട​ന്ന ഒ​രു ക​ർ​ഷ​ക സ​മ​ര​ത്തി​നി​ട​യി​ലും ഇ​വ​ൻ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രു​ന്നു. ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കാ​നാ​യി ക​ള​ക്ട​റേ​റ്റി​ൽ ധ​ർ​ണ ന​ട​ത്തു​ന്ന സ​മ​യ​ത്ത്, അ​വ​രെ നേ​രി​ൽ കാ​ണാ​ൻ ക​ള​ക്ട​ർ അ​സ്മി​ത ലാ​ൽ എ​ത്തി​യി​രു​ന്നു.

അ​ന്ന് ക​ർ​ഷ​ക​ർ​ക്കൊ​പ്പം പ്ര​തി​ഷേ​ധ സ്ഥ​ല​ത്ത് മാ​തൃ​യു​മു​ണ്ടാ​യി​രു​ന്നു. കു​ര​ങ്ങ​നെ ക​ണ്ട​തും പ്രോ​ട്ടോ​ക്കോ​ൾ മാ​റ്റി​വെ​ച്ച് ക​ള​ക്ട​ർ നി​ല​ത്തി​രു​ന്ന് അ​വ​നോ​ടൊ​പ്പം ക​ളി​ച്ച​ത് അ​ന്ന് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ആ ​പ​ഴ​യ ച​ങ്ങാ​ത്ത​മാ​ണ് ഇ​പ്പോ​ൾ മീ​റ്റിം​ഗ് ഹാ​ളി​ലും അ​ര​ങ്ങേ​റി​യ​ത്.

 

 

Related posts

Leave a Comment