വാഴക്കുളം: മൂവാറ്റുപുഴയാറില്‍ ആവോലി വള്ളിക്കട കടവില്‍ ഇന്നലെ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ലഭിച്ചു.വാഴക്കുളം വെട്ടിക്കാട്ടുകുടി അശ്വിന് സന്തോഷ്, പരീക്കപ്പീടിക അടയ്ക്കാമുണ്ടയ്ക്കല്‍ ക്രിസ് വിനു എന്നിവരാണ് ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.
ഈരാറ്റുപേട്ടയില്‍ നിന്നുള്ള പ്രത്യേകസംഘം പുലര്‍ച്ചെ നടത്തിയ തെരച്ചില്‍ ഇന്ന് രാവിലെ അഞ്ചരയോടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട കടവിന് സമീപത്ത് തന്നെയുള്ള കടവില്‍ നിന്നും അശ്വിന്റെ മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ ടൗണിന് സമീപമുള്ള പുഴക്കരക്കാവ് പ്രദേശത്ത് നിന്നാണ് ക്രിസ് വിനുവിന്റെ മൃതദേഹം ലഭിച്ചത്.
ഇന്നലെ വൈകുന്നേരം ആറോടെയാണ് ഇരുവരും പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇവര്‍ക്കൊപ്പം മറ്റു നാലു പേരും പുഴയിലിറങ്ങിയിരുന്നു. അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ കാറ്ററിംഗ് ജോലികള്‍ക്ക് പോയിരുന്നു.
മടങ്ങി വന്ന് പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ഒരാള്‍ ഒഴുക്കില്‍പ്പെടുന്നതു കണ്ട് മറ്റെയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.
