വീ​ണാ ജോ​ര്‍​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് ശേ​ഷം ന​ട​ന്ന വേ​ട്ട‍​യാ​ട​ൽ‌; പീ​ഡ​ന​പ​രാ​തി​യി​ൽ കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വി​ശ​ദീ​ക​ര​ണം

ക​ണ്ണൂ​ർ: കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ന്‍റ് എം.​സി. അ​തു​ലി​നെ​തി​രേ ഉ​യ​ര്‍​ന്ന വി​വാ​ഹ​വാ​ഗ്ദാ​ന​വും സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പ​രാ​തി​യും രാ​ഷ്‌​ട്രീ​യ പ്രേ​രി​ത​മെ​ന്ന് അ​തു​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം.ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് ശേ​ഷം മു​ത​ല്‍ പ​ല​വി​ധ​ത്തി​ല്‍ ഭീ​ഷ​ണി​ക​ളും വേ​ട്ട​യാ​ട​ലു​ക​ളും നേ​രി​ടു​ക​യാ​ണെ​ന്നും ഇ​ത് അ​ല്‍​പ്പം ക​ട​ന്ന കൈ​യായി​പോ​യെ​ന്നും അ​തു​ല്‍ പ​റ​യു​ന്നു.

സൗ​ഹൃ​ദ​വും പ്ര​ണ​യ​വും ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് പ​ര​സ്പ​രം ചെ​യ്ത സ​ഹാ​യ​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും മ​റ്റു​രീ​തി​യി​ല്‍ വ്യാ​ഖ്യാ​നി​ച്ച് മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ശ​രി​യാ​ണോ​യെ​ന്ന് കാ​ലം തെ​ളി​യി​ക്കു​മെ​ന്നും അ​തു​ല്‍ പ​റ​യു​ന്നു.ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണം. “ഒ​രാ​ളെ ചീ​റ്റ് ചെ​യ്യ​ണം എ​ന്നു​ള്ള ഉ​ദ്ദേ​ശ​ത്തി​ലോ സ്ത്രീ​ക​ളെ അ​പ​മാ​നി​ക്ക​ണ​മെ​ന്നു​ള്ള ഉ​ദ്ദേ​ശ​ത്തി​ലോ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലും മു​ന്നോ​ട്ടു പോ​യി​ട്ടി​ല്ല.

കോ​ട​തി​യു​ടെ മു​ന്നി​ലി​രി​ക്കു​ന്ന ഒ​രു കേ​സി​ന്‍റെ കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ളി​ലേ​ക്ക് പ​ബ്ലി​ക് ഡൊ​മെ​യി​നി​ല്‍ ത​ത്​കാ​ലം ച​ര്‍​ച്ച​യാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ബാ​ങ്ക് സ്റ്റേ​റ്റ്‌​മെ​ന്‍റു​ക​ളും മ​റ്റ് വി​വ​ര​ങ്ങ​ളു​മൊ​ക്കെ കോ​ട​തി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക്കും. കോ​ട​തി നീ​തി ഉ​റ​പ്പാ​ക്ക​ട്ടെ​യെ​ന്നും എം.​സി. അ​തു​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

Related posts

Leave a Comment