കൃ​ത്യ​താ കൃ​ഷി​യി​ലൂ​ടെ നേ​ടി​യ ത​ണ്ണി​മ​ത്ത​ൻ വി​ജ​യം

കൃ​ത്യ​താ കൃ​ഷി​യി​ലൂ​ടെ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി ചെ​യ്തു വി​ജ​യം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് പി​റ​വം​കാ​ര​നാ​യ എ​സ്. സ​നി​ൽ കു​മാ​ർ എ​ന്ന യു​വ ക​ർ​ഷ​ക​ൻ. പി​റ​വം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ യു​വ ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വു​കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം.

ഒ​ന്ന​ര ഏ​ക്ക​റി​ൽ നാ​ല് ട​ണ്ണി​ന​ടു​ത്ത് ത​ണ്ണി​മ​ത്ത​ൻ സ​നി​ൽ കൃ​ഷി ചെ​യ്തു വി​ള​വെ​ടു​ത്തു. വാ​ര​ങ്ങ​ളെ​ടു​ത്തു പോ​ളി​ത്തീ​ൻ മ​ൾ​ച്ചിം​ഗ് ഷീ​റ്റും ഡ്രി​പ്പ് ലൈ​നും ന​ൽ​കി, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ന​ന​ച്ചും വ​ള​മി​ട്ടും മ​തി​യാ​യ ക​ള​നി​യ​ന്ത്ര​ണ​ങ്ങ​ൾ ചെ​യ്തും സ​നി​ൽ ത​ന്‍റെ പ​റമ്പിൽ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി ചെ​യ്തു വി​ജ​യി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

മു​ന്നൊ​രു​ക്കം

കൃ​ഷി​യി​ടം ടാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ഉ​ഴു​ത​ശേ​ഷം നി​ലം ചെ​റി​യ വ​ര​ന്പു​ക​ളാ​യി മാ​റ്റി​യെ​ടു​ക്കും. അ​തി​ലേ​ക്ക് ആ​ദ്യം കോ​ഴി​വ​ളം ഇ​ടും. ഇ​തി​നു ശേ​ഷം മ​ണ്ണി​ട്ട് ഡോ​ളോ​മെ​റ്റ് വി​ത​റും. പി​ന്നെ അ​തി​നു മു​ക​ളി​ൽ മ​ണ്ണി​ട്ട​ശേ​ഷം ഡ്രി​പ്പ്ലൈ​ൻ ഓ​സ് വ​ലി​ക്കും.

ഇ​തി​നു​ശേ​ഷം പോ​ളി​ത്തീ​ൻ മ​ൾ​ച്ചിം​ഗ്ഷീ​റ്റ് വി​രി​ക്കും. എ​ത്ര അ​ക​ല​ത്തി​ലാ​ണോ തൈ ​ന​ടു​ന്ന​ത് അ​ത​നു​സ​രി​ച്ച് ഷീ​റ്റി​ൽ ദ്വാ​ര​ങ്ങ​ളു​ണ്ടാ​ക്കും. ഒ​ന്ന​ര ഇ​ഞ്ച് പി​വി​സി പൈ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ദ്വാ​ര​മി​ടു​ന്ന​ത്.

വി​ത്തു പാ​കി തൈ ​മു​ള​പ്പി​ക്കും

മു​ക്കാ​സോ, സൂ​പ്പ​ർ ക്വീ​ൻ, ഷു​ഗ​ർ ക്വീ​ൻ ഇ​ന​ങ്ങ​ളാ​ണ് ന​ടു​ന്ന​ത്. പെ​രു​ന്പ​ള​ത്തെ ശ്രീ​അ​ഗ്രി ഫാ​മി​ൽ​നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും വി​ത്ത് എ​ടു​ക്കു​ന്ന​ത്. വി​ത്തു​പാ​കു​ന്ന​തി​നാ​യി ച​കി​രി​ച്ചോ​റ്, ജൈ​വ​വ​ളം, സ്യൂ​ഡോ​മോ​ണ​സ് എ​ന്നി​വ മി​ക്സ് ചെ​യ്ത​ത് ട്രേ​യി​ൽ നി​റ​യ്ക്കും.

ഇ​തി​ൽ വി​ത്ത് പാ​കും. പ​ത്തോ പ​തി​ന​ഞ്ചോ ദി​വ​സ​ത്തി​നു​ശേ​ഷം മു​ള​പൊ​ട്ടി തൈ ​ആ​കും. ഈ ​തൈ​യാ​ണ് തോ​ട്ട​ത്തി​ൽ ന​ടു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​ക്ക് പ്ര​ധാ​ന​മാ​യും കോ​ഴി​വ​ള​മാ​ണ് ഇ​ടു​ന്ന​ത്. അ​ടു​ത്തു​ള്ള കോ​ഴി​ഫാ​മി​ൽ​നി​ന്നു​മാ​ണ് കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വ​ളം ശേ​ഖ​രി​ക്കു​ന്ന​ത്.

കൃ​ഷി​സ്ഥ​ല​ത്ത് മാ​പ്പിം​ഗ് ന​ട​ത്തി​യാ​ണ് ജ​ല​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. ഇ​തി​നാ​യി വെ​ഞ്ച്വ​റി പൈ​പ്പ്, ഫി​ൽ​ട്ട​ർ എ​ന്നി​വ എ​വി​ടെ​യൊ​ക്കെ വേ​ണ​മെ​ന്ന് നേ​ര​ത്തെ സെ​റ്റ് ചെ​യ്തു വ​യ്ക്കും. ഡ്രി​പ്പ്ലൈ​നി​ൽ ഒ​രേ മ​ർ​ദ​ത്തി​ലാ​ണ് വെ​ള്ളം ചെ​ടി​യു​ടെ വേ​രു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ത​ണ്ണി​മ​ത്ത​നു പു​റ​മെ നെ​ല്ല്, വാ​ഴ, പ​ച്ച​ക്ക​റി കൃ​ഷി​ക​ളും സ​നി​ൽ ചെ​യ്യു​ന്നു​ണ്ട്. ഓ​ണ​വി​പ​ണി​യെ ല​ക്ഷ്യ​മി​ട്ടു 2500 വാ​ഴ ന​ട്ടി​ട്ടു​ണ്ട്. നേ​ന്ത്ര​വാ​ഴ​യും റോ​ബ​സ്റ്റ​യു​മാ​ണ് പ്ര​ധാ​ന ഇ​ന​ങ്ങ​ൾ. ടി​ഷ്യു ക​ൾ​ച്ച​ർ വി​ത്താ​ണ് ന​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു ത​ട​ത്തി​ൽ ര​ണ്ട് തൈ​ക​ൾ വീ​ത​മാ​ണ് വ​ച്ചു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​മ ഇ​ന​ത്തി​ൽ​പ്പെ​ട്ട നെ​ല്ലും കൃ​ഷി​ചെ​യ്യു​ന്നു. വെ​ണ്ട, പാ​വ​ൽ ചീ​ര, പ​യ​ർ, മ​ത്ത​ൻ ഇ​ങ്ങ​നെ പോ​കു​ന്നു മ​റ്റ് കൃ​ഷി​ക​ൾ. വീ​ട്ടാ​വ​ശ്യ​ത്തി​നാ​യു​ള്ള പ​ച്ച​ക്ക​റി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ​നി​ൽ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി വി​ള​വെ​ടു​ക്കും.

വെ​ല്ലു​വി​ളി​ക​ൾ എ​ന്തൊ​ക്കെ

വി​പ​ണി ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് കൃ​ഷി​യി​ൽ പ്ര​യാ​സ​ക​ര​മാ​യ കാ​ര്യം. മി​ക​ച്ച കാ​ലാ​വ​സ്ഥ​യും ജ​ല​ല​ഭ്യ​ത​യു​മു​ണ്ടെ​ങ്കി​ൽ കൃ​ഷി ര​ക്ഷ​പ്പെ​ടു​മെ​ങ്കി​ലും ഓ​രോ വി​ത്തി​നും ഓ​രോ സീ​സ​ണ്‍ ഉ​ണ്ട്.

അ​ത​നു​സ​രി​ച്ച് കൃ​ത്യ​മാ​യ പ്ലാ​നിം​ഗോ​ടെ വി​ത്ത് ഇ​റ​ക്കി​യാ​ൽ ലാ​ഭ​ക​ര​മാ​യി മാ​റും. വ​ള​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വും ല​ഭ്യ​ത​ക്കു​റ​വും മ​റ്റൊ​രു വെ​ല്ലു​വി​ളി​യാ​ണ്.

തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​തു​കൊ​ണ്ട് കൂ​ലി​ച്ചെ​ല​വ് കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. മ​ൾ​ച്ചിം​ഗ് ഷീ​റ്റ് ഇ​ട്ട് തൈ ​ന​ട്ട​തി​നാ​ൽ ക​ള ശ​ല്യം ഉ​ണ്ടാ​വു​ക​യി​ല്ല. ത​ണ്ണി​മ​ത്ത​നു പു​റ​മെ നെ​ല്ല്, വാ​ഴ, പ​ച്ച​ക്ക​റി, തെ​ങ്ങ് കൃ​ഷി​യും ചെ​യ്യു​ന്നു​ണ്ട്.

ഫോ​ണ്‍: 9544242120

കാവ്യാ ദേവദേവൻ

Related posts

Leave a Comment