വി​സ്മ​യ​മാ​യി ഓ​ടം​തോ​ട് പ​ട​ങ്ങി​ട്ട​തോ​ട്ടി​ലെ നീ​രു​റ​വ

മം​ഗ​ലം​ഡാം: ജ​ല​സ്രോ​ത​സു​ക​ളെ​ല്ലാം വ​റ്റി​വ​ര​ളു​മ്പോ​ഴും ഓ​ടം​തോ​ട് പ​ട​ങ്ങി​ട്ട​തോ​ട്ടി​ലെ അ​ത്ഭു​ത​നീ​രു​റ​വ​യി​ലെ ജ​ല​സ​മൃ​ദ്ധി​ക്ക് കു​റ​വി​ല്ല. മം​ഗ​ലം​ഡാ​മി​ൽ നി​ന്നും എ​ട്ട് കി​ലോ​മീ​റ്റ​ർ മാ​റി മ​ല​യ​ടി​വാ​ര​ത്താ​ണ് മൂ​ന്ന​ടി മാ​ത്രം താ​ഴ്ച​യു​ള്ള ഈ ​ഉ​റ​വ​യു​ള്ള​ത്.

പാ​റ്റാ​നി റെ​യി​ൻ​സ് മാ​ണി​യു​ടെ ക​വു​ങ്ങി​ൻ തോ​ട്ട​ത്തി​ലെ ഈ ​ഉ​റ​വ​യി​പ്പോ​ൾ ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ​യാ​കെ കു​ടി​വെ​ള്ള സം​ഭ​ര​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ചെ​റി​യ കി​ണ​റി​ന്‍റെ വ​ട്ട​വും മൂ​ന്ന​ടി താ​ഴ്ച​യു​മു​ള്ള കു​ഴി​യി​ൽ നി​ന്നും എ​ത്ര വെ​ള്ളം എ​ടു​ത്താ​ലും ജ​ല​നി​ര​പ്പ് താ​ഴി​ല്ല. അ​തും ത​ണു​ത്ത് തെ​ളി​ഞ്ഞ വെ​ള്ളം. ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ ദാ​ഹ​മ​ക​റ്റാ​ൻ ഈ ​നീ​രു​റ​വ തേ​ടി​യെ​ത്തു​ന്ന​വ​ർ​ക്കും ക​ണ​ക്കി​ല്ല.

താ​ഴെ​യു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും ഇ​വി​ടെ​നി​ന്നും ഹോ​സ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടു​മൃ​ഗ​ങ്ങ​ളും വെ​ള്ളം തേ​ടി​യെ​ത്തു​ന്ന​ത് ഇ​വി​ടെ​യാ​ണ്. നീ​രു​റ​വ​യു​ള്ള ക​വു​ങ്ങി​ൻ തോ​ട്ട​വും മ​ഴ​ക്കാ​ലം പോ​ലെ ഈ​ർ​പ്പം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണ്. പ​റ​മ്പി​ൽ ച​വി​ട്ടി​യാ​ലും കാ​ല് താ​ഴ്ന്നു​പോ​കും. എ​ന്നാ​ൽ ഇ​തി​ന് തൊ​ട്ടു താ​ഴെ​യു​ള്ള പു​ഴ​യി​ൽ ഒ​രു തു​ള്ളി വെ​ള്ള​മി​ല്ല.

വേ​ന​ലാ​യാ​ലും മ​ഴ​ക്കാ​ല​മാ​യാ​ലും കു​ഴി​യി​ലെ ജ​ല​നി​ര​പ്പി​ൽ മാ​റ്റം വ​രാ​റി​ല്ലെ​ന്ന് അ​യ​ൽ​വാ​സി​യാ​യ ബേ​ബി പ​റ​ഞ്ഞു. വ​ൻ​മ​ല​യി​ൽ നി​ന്നു​ള്ള നീ​രൊ​ഴു​ക്കാ​കാം അ​ത്ഭു​ത നീ​രു​റ​വ​ക്ക് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

Related posts

Leave a Comment