വി​പ​ണി​യി​ലെ പ​ഴ​ങ്ങ​ളി​ൽ സ്ട്രി​പ്പ് പേ​പ്പ​ർ ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ഫു​ഡ് സേ​ഫ്റ്റി അ​ഥോറി​റ്റി


പ​ര​വൂ​ർ: വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന മാ​മ്പ​ഴം, വാ​ഴ​പ്പ​ഴം, പ​പ്പാ​യ തു​ട​ങ്ങി​യ​വ കൃ​ത്രി​മ​മാ​യി പ​ഴു​പ്പി​ക്കാ​ൻ നി​രോ​ധി​ത രാ​സ​വ​സ്തു​വാ​യ കാ​ൽ​സ്യം കാ​ർ​ബൈ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​ൻ ‘സ്ട്രി​പ്പ് പേ​പ്പ​ർ ടെ​സ്റ്റ്’ നി​ർ​ബ​ന്ധ​മാ​ക്കി.ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ഇ​ത്ത​രം രീ​തി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്ക് എ​ഫ്എ​സ്എ​സ്എ​ഐ നി​ർ​ദ്ദേ​ശം ന​ൽ​കി.

കൃ​ത്രി​മ​മാ​യി പ​ഴു​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ൽ​സ്യം കാ​ർ​ബൈ​ഡി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന അ​സ​റ്റി​ലീ​ൻ വാ​ത​ക​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​ണ് ഈ ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സം​ശ​യ​മു​ള്ള പ​ഴ​ങ്ങ​ൾ ഒ​രു അ​ട​ച്ച പാ​ത്ര​ത്തി​ൽ വ​യ്ക്കു​ന്നു. ഇ​തി​ൽ പ്ര​ത്യേ​ക രാ​സ​വ​സ്തു​ക്ക​ൾ (ഉ​ദാ​ഹ​ര​ണ​ത്തി​ന് പൊ​ട്ടാ​സ്യം പെ​ർ​മാം​ഗ​നേ​റ്റ്) ക​ല​ർ​ത്തി​യ ഈ​ർ​പ്പ​മു​ള്ള പേ​പ്പ​ർ സ്ട്രി​പ്പ് വ​യ്ക്കു​ന്നു. പ​ഴ​ങ്ങ​ളി​ൽ കാ​ർ​ബൈ​ഡ് ഉ​ണ്ടെ​ങ്കി​ൽ പേ​പ്പ​ർ സ്ട്രി​പ്പി​ന്‍റെ നി​റം പെ​ട്ടെ​ന്ന് മാ​റു​ന്നു. ഇ​ത് ക​ച്ച​വ​ട​ക്കാ​രെ​യും മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രെ​യും നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ തെ​ളി​വാ​യി ഉ​പ​യോ​ഗി​ക്കാം.

പ ​ഴ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​ഴു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ‘മ​സാ​ല’ അ​ഥ​വാ കാ​ൽ​സ്യം കാ​ർ​ബൈ​ഡ് മ​നു​ഷ്യ ശ​രീ​ര​ത്തി​ന് അ​ങ്ങേ​യ​റ്റം ദോ​ഷ​ക​ര​മാ​ണ്. ഛർ​ദി, ച​ർ​മ​ത്തി​ലെ അ​ൾ​സ​ർ, ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ത് കാ​ര​ണ​മാ​കും. 2011-ലെ ​ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം ഇ​തി​ന്‍റെ ഉ​പ​യോ​ഗം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. പ​ഴു​പ്പി​ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ മാ​ർ​ഗ​മാ​യി എ​ഥി​ലീ​ൻ വാ​ത​കം ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും പ​ഴ​ങ്ങ​ൾ ഇ​തു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്താ​ൻ പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

വി​പ​ണി​യി​ൽ നി​ന്ന് പ​ഴ​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം.പ​ഴം പൂ​ർ​ണ​മാ​യും മ​ഞ്ഞ​നി​റ​മാ​ണെ​ങ്കി​ലും ത​ണ്ടി​ന​ടു​ത്ത് പ​ച്ച​യോ ക​റു​ത്ത​തോ ആ​യ പാ​ടു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് കൃ​ത്രി​മ​മാ​യി പ​ഴു​പ്പി​ച്ച​താ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. കാ​ർ​ബൈ​ഡ് ഉ​പ​യോ​ഗി​ച്ച പ​ഴ​ങ്ങ​ൾ​ക്ക് നേ​രി​യ വെ​ളു​ത്തു​ള്ളി​യു​ടേ​തി​ന് സ​മാ​ന​മാ​യ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടാം. പു​റം​ഭാ​ഗം പ​ഴു​ത്ത​താ​യി തോ​ന്നു​മെ​ങ്കി​ലും ഉ​ൾ​ഭാ​ഗം പു​ളി​യു​ള്ള​തോ ക​ട്ടി​യു​ള്ള​തോ ആ​ണെ​ങ്കി​ൽ സൂ​ക്ഷി​ക്കു​ക.

പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​നും മാ​ർ​ക്ക​റ്റു​ക​ൾ, സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നും എ​ഫ്എ​സ്എ​സ്എ​ഐ ഉ​ത്ത​ര​വി​ട്ടു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ടു​ത്ത പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment