ഡി​ജി​റ്റ​ൽ സ്വ​ർ​ണ​ത്തി​ന് പ്രി​യ​മേ​റി; യു​പി​ഐ വ​ഴി​യു​ള്ള ഇ​ട​പാ​ട് റിക്കാർ​ഡ് ഉ​യ​ര​ത്തി​ൽ

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ഡി​ജി​റ്റ​ൽ സ്വ​ർ​ണ നി​ക്ഷേ​പ​ത്തി​ന് ജ​ന​പ്രീ​തി വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. യു​പി​ഐ വ​ഴി​യു​ള്ള ഡി​ജി​റ്റ​ൽ സ്വ​ർ​ണ ഇ​ട​പാ​ടു​ക​ൾ 2026 മാ​ർ​ച്ചി​ൽ 254.44 ദ​ശ​ല​ക്ഷം എ​ന്ന റിക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി​യ​താ​യി നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ഒ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഏ​ക​ദേ​ശം 3,171.96 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഈ ​മാ​സ​ത്തി​ൽ മാ​ത്രം ന​ട​ന്ന​ത്.

ഫി​ൻ​ടെ​ക് പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ ഫോ​ൺ പേ, ​ഗൂ​ഗി​ൾ പേ, ​പേ​ടി​എം, ആ​മ​സോ​ൺ പേ ​തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യു​ള്ള ചെ​റി​യ തു​ക​ക​ളു​ടെ സ്വ​ർ​ണ നി​ക്ഷേ​പ​മാ​ണ് ഈ ​മു​ന്നേ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ആ​ഘോ​ഷ വേ​ള​ക​ളി​ൽ മാ​ത്ര​മാ​യി സ്വ​ർ​ണം വാ​ങ്ങു​ന്ന രീ​തി മാ​റി, സ​മ്പാ​ദ്യ​മെ​ന്ന നി​ല​യി​ൽ ഇ​ട​യ്ക്കി​ടെ ചെ​റി​യ തു​ക​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ സ്വ​ർ​ണം വാ​ങ്ങാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ താ​ൽ​പ്പ​ര്യം കാ​ണി​ക്കു​ന്നു​ണ്ട്.

നി​ല​വി​ൽ രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ സ്വ​ർ​ണ വി​ൽ​പ​ന​യു​ടെ 90 ശ​ത​മാ​ന​വും യു​പി​ഐ വ​ഴി​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഡി​ജി​റ്റ​ൽ സ്വ​ർ​ണ വി​പ​ണി​യെ നി​യ​ന്ത്രി​ക്കാ​ൻ നി​ല​വി​ൽ പ്ര​ത്യേ​ക റെ​ഗു​ലേ​റ്റ​റി സം​വി​ധാ​ന​മി​ല്ലെ​ന്ന് സെ​ബി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സ്വ​ർ​ണ​ത്തി​ന് പു​റ​മെ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഇ​ന്ധ​നം, റ​സ്റ്റോ​റ​ന്റു​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും യു​പി​ഐ ഇ​ട​പാ​ടു​ക​ൾ മാ​ർ​ച്ചി​ൽ ശ​ക്ത​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment