ആ​ളൂ​രി​ല്‍ ആ​ടു​ക​ളെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്ന നി​ല​യി​ല്‍; ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

ആ​ളൂ​ര്‍: നാ​ല് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി; അ​ജ്ഞാ​ത​ജീ​വി​യെ​ന്നു സം​ശ​യം. പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ല്‍ ആ​ന​ത്ത​ടം ഭാ​ഗ​ത്ത് ചാ​തേ​ലി വീ​ട്ടി​ല്‍ മാ​ത്യു പൗ​ലോ​സി ന്‍റെ നാ​ല് ആ​ടു​ക​ളെ​യാ​ണ് ക​ടി​ച്ചു കൊ​ന്ന നി​ല​യി​ല്‍ കൂ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലി​നും അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. രാ​വി​ലെ പ​ശു​വി​നെ ക​റ​ക്കാ​ന്‍ വീ​ട്ടി​ല്‍​നി​ന്നും പു​റ​ത്തു​വ​ന്ന മാ​ത്യു​വാ​ണ് ആ​ടു​ക​ളെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ വ​നം​വ​കു​പ്പി​നെ​യും പ​ഞ്ചാ​യ​ത്ത അ​ധി​കൃ​ത​രെ​യും വി​വ​രം അ​റി​യി​ച്ചു.

മു​പ്ലി​യം ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത്ത് രാ​ജ്, സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ജോ​ബി ജോ​സ​ഫ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​എ​സ്. സ​ജി​ത്ത് എ​ന്നി​ല്‍ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കു​റു​ന​രി​യു​ടെ ആ​ക്ര​ണ​മാ​ണു ന​ട​ന്ന​തെ​ന്നു വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. നി​രീ​ക്ഷ​ണ​ത്തി​നാ​യി ഇ​ന്ന​ലെ​ത്ത​ന്നെ സം​ഭ​വം​ന​ട​ന്ന സ്ഥ​ല​ത്ത് കാ​മ​റ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ ഈ ​പ​രി​സ​ര​ത്തു​നി​ന്ന് എ​ട്ട് ആ​ടു​ക​ളെ ഇ​തു​പോ​ലെ ക​ടി​ച്ചു​കൊ​ന്നി​ട്ടു​ണ്ട്. വ​ള​ര്‍​ത്തു​മൃ​ഗ ങ്ങ​ള്‍​ക്കു​നേ​രെ​യു​ള്ള നി​ര​ന്ത​ര ആ​ക്ര​മ​ണ​ത്തി​നെ​തി​രെ എ​ത്ര​യും​വേ​ഗം ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment