മുംബൈ: ഇന്ത്യയില്‍ ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സംപ്രേഷണം ചെയ്യാന്‍ ഇതുവരെ ഒരു മീഡിയ ഗ്രൂപ്പും തയാറായിട്ടില്ല. 100 മില്യണ്‍ ഡോളര്‍ (ഏകദേശം 936 കോടി രൂപ) ആയിരുന്നു ഇന്ത്യയിലെ സംപ്രേഷണാവകാശത്തിനായി ഫിഫ ആദ്യം ആവശ്യപ്പെട്ടത്.
ഇത് 35 മില്യണ്‍ ഡോളറാക്കി (326.86 കോടി രൂപ) ചുരുക്കിയിട്ടും ഇതുവരെ ആരും ഫിഫയുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ തയാറായിട്ടില്ല. 2026 ലോകകപ്പ് മത്സരങ്ങള്‍ പ്രധാനമായും നടക്കുന്നത് ഇന്ത്യയിലെ അര്‍ധരാത്രി മുതല്‍ വെളുപ്പാന്‍കാലം (12.30 am, 3.30 am, 6.30 am, 7.30 am) വരെയാണ്. 10.30 pm, 9.30 am എന്നീ സമയങ്ങളുമുണ്ട്. ഇക്കാരണത്താലാണ് സംപ്രേഷണാവകാശത്തിനായി ആരും ഇതുവരെ തയാറാകാത്തത്.
2022 ഖത്തല്‍ ലോകകപ്പ് ജിയൊസിനിമയും സ്പോര്‍ട്സ് 18നുമായിരുന്നു ഇന്ത്യയില്‍ സംപ്രേഷണം ചെയ്തത്. ഇന്ത്യയില്‍ 110 മില്യണ്‍ വ്യൂവര്‍ഷിപ്പിലൂടെ റിക്കാര്‍ഡ് കുറിക്കപ്പെട്ടിരുന്നു.
