അ​വ​ൻ എ​ന്നെ കൊ​ല്ലും, വീ​ട്ടി​ൽ ക​യ​റ്റ​രു​ത്’; ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​യ​ൽ​ക്കാ​രി; സ​ഹോ​ദ​ര​ന്‍റെ നീ​ക്കം മ​ര​ണ​പ്പെ​ട്ട യേ​ശു​ദാ​സ് നേ​ര​ത്തെ അ​റി​ഞ്ഞി​രു​ന്നോ?

ചെ​ങ്ങ​ന്നൂ​ർ: പു​ലി​യൂ​രി​ലെ യേ​ശു​ദാ​സി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ സ​ഹോ​ദ​ര​ൻ ഗ​ബ്രി​യേ​ലി​നെ​തി​രേ ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​യ​ൽ​വാ​സി​ക​ൾ. അ​വ​നെ വീ​ട്ടി​ൽ ക​യ​റ്റ​രു​ത്, അ​വ​ൻ എ​ന്നെ കൊ​ല്ലും എ​ന്ന് യേ​ശു​ദാ​സ് പ​റ​ഞ്ഞി​രു​ന്ന​താ​യി അ​യ​ൽ​ക്കാ​രി ഉ​ദ​യ​കു​മാ​രി വെ​ളി​പ്പെ​ടു​ത്തി. സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ സ​ഹോ​ദ​ര​ൻ നീ​ക്കം ന​ട​ത്തു​ന്ന​താ​യി യേ​ശു​ദാ​സി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പു​തി​യ വി​വ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഭീ​ഷ​ണി​യും മ​തി​ൽ നി​ർ​മാ​ണ​വും
യേ​ശു​ദാ​സും സ​ഹോ​ദ​ര​ൻ ഗ​ബ്രി​യേ​ലും ത​മ്മി​ൽ വ​ൻ അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു​വെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു. പു​റം​ലോ​ക​വു​മാ​യു​ള്ള യേ​ശു​ദാ​സി​ന്‍റെ സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കാ​ൻ ഗ​ബ്രി​യേ​ൽ ശ്ര​മി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ അ​യ​ൽ​വീ​ടു​ക​ളി​ൽനി​ന്നു​ള്ള കാ​ഴ്ച മ​റ​യ്ക്കും വി​ധം യേ​ശു​ദാ​സി​ന്‍റെ വീ​ടി​നു ചു​റ്റും വ​ലി​യ മ​തി​ൽ നി​ർ​മി​ച്ചു. അ​യ​ൽ​വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​രു​തെ​ന്ന് ഗ​ബ്രി​യേ​ൽ ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ഉ​ദ​യ​കു​മാ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ്വ​ത്ത് കൈ​മാ​റ്റ​ത്തി​ൽ ദു​രൂ​ഹ​ത
ത​ന്‍റെ സ​മ്പാ​ദ്യ​മെ​ല്ലാം കൊ​ച്ചു​മ​ക്ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് യേ​ശു​ദാ​സ് ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, മ​രി​ക്കു​ന്ന​തി​ന് മൂ​ന്നു​മാ​സം മു​ൻ​പ് യേ​ശു​ദാ​സി​ന്‍റെ സ്വ​ത്തു​ക്ക​ൾ ഗ​ബ്രി​യേ​ലിന്‍റെ പേ​രി​ലേ​ക്ക് മാ​റ്റ​പ്പെ​ട്ടു. അ​ൽ​ഷി​മേ​ഴ്‌​സ് രോ​ഗം ബാ​ധി​ച്ച യേ​ശു​ദാ​സി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ മു​ത​ലെ​ടു​ത്താ​ണ് ഈ ​കൈ​മാ​റ്റം ന​ട​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

ഡ​യ​റി​ക്കു​റി​പ്പു​കൾ നി​ർ​ണാ​യ​ക​മാ​കും
ക​ഴി​ഞ്ഞ മാ​ർ​ച്ച് 20നാ​ണ് യേ​ശുദാ​സ് അ​സ്വ​ഭാ​വി​ക​മാ​യി മ​രി​ക്കു​ന്ന​ത്. 24ന് ​പു​ലി​യൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ സെ​ല്ലി​ൽ സം​സ്ക​രി​ച്ചു.മ​ര​ണ​ത്തി​ൽ കൊ​ല​പാ​ത​ക സാ​ധ്യ​ത​യു​ണ്ടെ​ന്ന മ​രു​മ​ക​ൾ ലീ​ന​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളി സെ​മി​ത്തേ​രി​യി​ലെ ക​ല്ല​റ തു​റ​ന്നു പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലീ​സ് സ​ർ​ജ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ.

ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഈ ​പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​രു​ന്ന​തോ​ടെ മ​ര​ണ​ത്തി​നു പി​ന്നി​ലെ യ​ഥാ​ർ​ഥ സ​ത്യം പു​റ​ത്തു​വ​രും.

യേ​ശു​ദാ​സി​ന്‍റെ ഡ​യ​റി​ക്കു​റി​പ്പു​ക​ളും അ​യ​ൽ​വാ​സി​ക​ളു​ടെ മൊ​ഴി​ക​ളും കേ​സി​ൽ നി​ർ​ണാ​യ​ക​മാ​കും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജിത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment