ഇ​ന്ത്യ​യി​ല്‍ ലോ​ക​ക​പ്പ് സം​പ്രേ​ഷ​ണം ഉ​ണ്ടാ​കി​ല്ലേ?

മും​ബൈ: ഇ​ന്ത്യ​യി​ല്‍ ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ സം​പ്രേ​ഷ​ണം ചെ​യ്യാ​ന്‍ ഇ​തു​വ​രെ ഒ​രു മീ​ഡി​യ ഗ്രൂ​പ്പും ത​യാ​റാ​യി​ട്ടി​ല്ല. 100 മി​ല്യ​ണ്‍ ഡോ​ള​ര്‍ (ഏ​ക​ദേ​ശം 936 കോ​ടി രൂ​പ) ആ​യി​രു​ന്നു ഇ​ന്ത്യ​യി​ലെ സം​പ്രേ​ഷ​ണാ​വ​കാ​ശ​ത്തി​നാ​യി ഫി​ഫ ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​ത് 35 മി​ല്യ​ണ്‍ ഡോ​ള​റാ​ക്കി (326.86 കോ​ടി രൂ​പ) ചു​രു​ക്കി​യി​ട്ടും ഇ​തു​വ​രെ ആ​രും ഫി​ഫ​യു​മാ​യി ക​രാ​ര്‍ ഒ​പ്പു​വ​യ്ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. 2026 ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ലെ അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ വെ​ളു​പ്പാ​ന്‍​കാ​ലം (12.30 am, 3.30 am, 6.30 am, 7.30 am) വ​രെ​യാ​ണ്. 10.30 pm, 9.30 am എ​ന്നീ സ​മ​യ​ങ്ങ​ളു​മു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് സം​പ്രേ​ഷ​ണാ​വ​കാ​ശ​ത്തി​നാ​യി ആ​രും ഇ​തു​വ​രെ ത​യാ​റാ​കാ​ത്ത​ത്.

2022 ഖ​ത്ത​ല്‍ ലോ​ക​ക​പ്പ് ജി​യൊ​സി​നി​മ​യും സ്‌​പോ​ര്‍​ട്‌​സ് 18നു​മാ​യി​രു​ന്നു ഇ​ന്ത്യ​യി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്ത​ത്. ഇ​ന്ത്യ​യി​ല്‍ 110 മി​ല്യ​ണ്‍ വ്യൂ​വ​ര്‍​ഷി​പ്പി​ലൂ​ടെ റി​ക്കാ​ര്‍​ഡ് കു​റി​ക്ക​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment