യേ​ശു​ദാ​സി​ന്‍റെ മ​ര​ണം: ദു​രൂ​ഹ​ത നീ​ക്കാ​ൻ ക​ല്ല​റ തു​റ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി; വി​ദഗ്ധ​പ​രി​ശോ​ധ​ന തി​രു​വ​ന​ന്ത​പു​ര​ത്ത്

ചെ​ങ്ങ​ന്നൂ​ർ: പു​ലി​യൂ​ർ പേ​രി​ശേ​രി പ​ടി​ഞ്ഞാ​റേ പ​റ​മ്പി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ യേ​ശു​ദാ​സി​ന്‍റെ (74) മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കു​ന്ന​തി​നാ​യി ക​ല്ല​റ തു​റ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. മ​രു​മ​ക​ൾ ലീ​ന ബി​ൻ​സി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ആ​ർ​ഡി​ഒ എം.​എ​സ്. ഷാ​ജു​വി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചു.

പു​ലി​യൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. സി-20 ​സെ​ല്ലി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്തി​രു​ന്ന​ത്. പ​ള്ളി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ മേ​സ്തി​രി കെ.​ആ​ർ. വി​ശ്വ​നാ​ഥ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വ​ർ സം​ഘ​മാ​ണ് സെ​ല്ല് പൊ​ളി​ച്ച് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. 11 ന് ​ആ​രം​ഭി​ച്ച പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 20നാ​യി​രു​ന്നു യേ​ശു​ദാ​സി​ന്‍റെ മ​ര​ണം. വീ​ട്ടി​ൽ വ​ച്ച് കേ​ക്ക് ക​ഴി​ച്ച​തി​നു പി​ന്നാ​ലെ ഛർ​ദി​ച്ച് അ​വ​ശ​നാ​യ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും മു​ൻ​പേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​തെ സം​സ്കാ​രം ന​ട​ത്തി. എ​ന്നാ​ൽ, യേ​ശു​ദാ​സി​ന്‍റെ സ്വ​ത്തു​ക്ക​ൾ സ​ഹോ​ദ​ര​ൻ ഗ​ബ്രി​യേലി​ന്‍റെ പേ​രി​ലേ​ക്ക് മാ​റ്റി​യ​താ​ണ് സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

യേ​ശു​ദാ​സി​ന് അ​ൽ​ഷി​മേ​ഴ്‌​സ് രോ​ഗ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ത് മു​ത​ലെ​ടു​ത്ത് സ​ഹോ​ദ​ര​ൻ ഗ​ബ്രി​യേ​ലും സ​ഹാ​യി മ​ണി​യും ചേ​ർ​ന്ന് സ്വ​ത്ത് ത​ട്ടി​യെ​ടു​ത്തെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്നും കാ​ണി​ച്ച് മ​രു​മ​ക​ൾ ലീ​ന ബി​ൻ​സ് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.തന്‍റെ സ​മ്പാ​ദ്യ​മെ​ല്ലാം കൊ​ച്ചു​മ​ക്ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് യേ​ശു​ദാ​സ് രേ​ഖ​പ്പെ​ടു​ത്തി​യ ഡ​യ​റി​ക്കു​റി​പ്പു​ക​ൾ ലീ​ന ക​ണ്ടെ​ടു​ത്തി​രു​ന്നു.

ഇ​തി​ന് വി​രു​ദ്ധ​മാ​യി രേ​ഖ​ക​ളി​ൽ ഒ​പ്പി​ട്ടു​വാ​ങ്ങി സ്വ​ത്ത് കൈ​ക്ക​ലാ​ക്കി​യ​തും മ​ര​ണ​ത്തി​നു മു​ൻ​പ് ഭ​ക്ഷ​ണം ന​ൽ​കി​യ​തി​ലെ അ​സ്വാ​ഭാ​വി​ക​ത​യും അ​ന്വേ​ഷ​ണ​ത്തി​ന് ആ​ധാ​ര​മാ​യി. ഭ​ക്ഷ​ണ​ത്തി​ൽ വി​ഷാം​ശം ക​ല​ർ​ന്നി​ട്ടു​ണ്ടോ എ​ന്നാ​ണ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​കേ​ണ്ട​ത്.ചെ​ങ്ങ​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ സാ​ജ​ൻ സി. ​വ​ർ​ഗീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പോ​ലീ​സ് സ​ർ​ജ​ൻ ഡോ. ​നി​മി, ഡോ​ക്ട​ർ​മാ​രാ​യ നി​തി​ൻ, ഡേ​വേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്.

മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​തി സു​ഭാ​ഷ്, വൈ​സ് പ്ര​സി​ഡന്‍റ് മി​ഥു​ൻ മ​യൂ​രം, വാ​ർ​ഡ് മെംബർ മോ​ഹ​ന​ൻപി​ള്ള, പ​ള്ളി വി​കാ​രി ഫാ. ​ര​ഞ്ച​ൻ ടി. ​ജോ​ൺ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യ​രു​ന്നു. ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് സെ​മി​ത്തേ​രി​യി​ൽ ന​ടപ​ടി​ക​ൾ ന​ട​ന്ന​ത്.

Related posts

Leave a Comment