മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​മ​രു​ന്ന് ദു​ര​ന്തം ക​ന​ത്ത ചൂ​ട് കാ​ര​ണ​മ​ല്ലെ​ന്ന് പെ​സോ വി​ല​യി​രു​ത്ത​ൽ; നാ​ലു​പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ല്ല

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​മ​രു​ന്ന് ദു​ര​ന്തം ക​ന​ത്ത ചൂ​ട് കാ​ര​ണ​മ​ല്ലെ​ന്ന് പെ​ട്രോ​ളി​യം ആ​ൻ​ഡ് എ​ക്സ്പ്ലോ​സീ​വ് സേ​ഫ്റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഷോ​ർ​ട് സ​ർ​ക്യൂ​ട്ട് സാ​ധ്യ​ത​യി​ൽ ഉ​ൾ​പ്പ​ടെ​യാ​ണ് പ​രിേ​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്‌​പെ​ക്ട​ട്രേ​റ്റ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. അ​പ​ക​ട കാ​ര​ണം എ​ന്താ​ണ് എ​ന്ന​തി​ൽ ഈ ​റി​പ്പോ​ർ​ട്ട് നി​ർ​ണാ​യ​ക​മാ​കും.

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ 14 പേ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നാ​ലു പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് തൃ​ശൂ​ർ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. നാ​ലു പേ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​രി​ക്കു​മെ​ന്നും ഡി​എ​ൻ​എ ഫ​ലം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ല​ഭ്യ​മാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

32 ശ​രീ​ര ഭാ​ഗ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഒ​ൻ​പ​ത് മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ എ​ട്ട് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു കൊ​ടു​ത്തെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment