സ്വന്തം കുഞ്ഞെന്ന് കരുതി മനുഷ്യകുഞ്ഞിനെ കളിപ്പിക്കാനെത്തിയ അമ്മ കുരങ്ങന്റെ ഹൃദയസ്പർശിയായ കഥ. നഷ്ട്പ്പെട്ടുപോയ കുരങ്ങൻ കുഞ്ഞിനെ തേടി അമ്മ കുരങ്ങൻ മനുഷ്യകുഞ്ഞിനെ വാത്സല്യംകൊണ്ട് കളിപ്പിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അതിനു പിന്നിലെ കാരണങ്ങൾ തേടി ലോകം.
ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ വിചിത്രമായ ഒരു സംഭവം നടന്നു. ഏകദേശം മൂന്ന് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ഒരു കുരങ്ങൻ വീടിനുള്ളിൽ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചു. ഒരു വീടിന്റെ മേക്കൂരയിലെക്ക് ചാടികയറി മുറിക്കുള്ളിലേക്ക് കടന്ന കുരങ്ങൻ കുഞ്ഞിന തലോടുകയും കളിപ്പിക്കുകയും ചെയ്തു. മുറിയിൽ നിന്ന് 3 മാസം പ്രായമായ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ തുടങ്ങിയപ്പോഴാണ് സംഗതി വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
സംഭവത്തെതുടർന്ന് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി. കുഞ്ഞിനെ കുരങ്ങൻ കൈക്കലാക്കിയതോടെ വീട്ടുകാരും നാട്ടുകാരും വലിയ പരിഭ്രാന്തിയിലായി. കുഞ്ഞിനെ ഉപദ്രവിക്കുമോ എന്ന പേടിയിൽ ആർക്കും പെട്ടെന്ന് ഇടപെടാൻ സാധിച്ചില്ല.
സംഭവസ്ഥലത്ത് ആനിമൽ റെസ്ക്യു ഓഫീസർ ചോപ്രയും ടീമും എത്തിയതിനുപിന്നാലെ നടത്തിയ രക്ഷാപ്രവർത്തന ദൗത്യത്തിന് ഏതാണ്ട് രണ്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുഞ്ഞിനെ സുരക്ഷിതമായി കുരങ്ങന്റെ കൈക്കുള്ളിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചത്. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുഞ്ഞിന് പരിക്കുകളൊന്നും ഏൽക്കാതെ തിരികെ കിട്ടിയത് വലിയ ആശ്വാസമായി.
ആ കുരങ്ങന്റെ സ്വന്തം കുഞ്ഞ് ആറ് ദിവസം മുമ്പ് ചത്തുപോയിരുന്നു. തന്റെ നഷ്ടപ്പെട്ട കുഞ്ഞാണെന്ന് കരുതിയാവാം കുരങ്ങൻ ആ മനുഷ്യക്കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചതെന്ന് ആനിമൽ റെസ്ക്യു ഓഫീസർ പിന്നീട് വെളിപ്പെടുത്തി.
