വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദേ​ശപ​ഠ​നം; ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന; സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​ര​ളം ഏ​ഴാം സ്ഥാ​ന​ത്ത്

പ​ര​വൂ​ർ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. 2016-ൽ 6.8 ​ല​ക്ഷ​മാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 2024-ൽ 13.35 ​ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​യ​യ്ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശാ​ണ് ഒ​ന്നാ​മ​ത്. പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വ​യാ​ണ് തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള​ത്. പ​ട്ടി​ക​യി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഡാ​റ്റ പ്ര​കാ​രം 2020-ൽ ​മാ​ത്രം ആ​ന്ധ്ര​യി​ൽ നി​ന്ന് 35,614 വി​ദ്യാ​ർ​ഥി​ക​ൾ വി​ദേ​ശ​ത്തേ​ക്ക് പോ​യി. പ​ഞ്ചാ​ബി​ൽ നി​ന്ന് 33,412 പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് 29,079 പേ​രും വി​ദേ​ശ പ​ഠ​നം തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന മ​ഹാ​രാ​ഷ്ട്ര​യെ പി​ന്ത​ള്ളി​യാ​ണ് പ​ഞ്ചാ​ബ് ഇ​ത്ത​വ​ണ ര​ണ്ടാ​മ​തെ​ത്തി​യ​ത്.

ഗു​ജ​റാ​ത്ത് (23,156), ഡ​ൽ​ഹി (18,482), ത​മി​ഴ്‌​നാ​ട് (15,564) എ​ന്നി​വ​യാ​ണ് നാ​ലും അ​ഞ്ചും ആ​റും സ്ഥാ​ന​ങ്ങ​ളി​ൽ. കേ​ര​ള​ത്തി​ൽ നി​ന്ന് 15,277 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​തേ കാ​ല​യ​ള​വി​ൽ വി​ദേ​ശ​ത്തേ​ക്ക് പ​റ​ന്ന​ത്.യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് , കാ​ന​ഡ, യു​ണൈ​റ്റ​ഡ് കിം​ഗ്ഡം , ഓ​സ്‌​ട്രേ​ലി​യ എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ. ഇ​തി​ൽ ത​ന്നെ യു​കെ​യി​ലേ​ക്കും കാ​ന​ഡ​യി​ലേ​ക്കും പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ട്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ 2020-ൽ ​അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ന്ത്യ​യി​ലേ​ക്ക് പ​ഠ​ന​ത്തി​നാ​യി എ​ത്തു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളേ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങ് കൂ​ടു​ത​ലാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്ന് പു​റ​ത്തേ​യ്ക്ക് പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​മെ​ന്ന് നീ​തി ആ​യോ​ഗി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

  • എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment