തിരുവനന്തപുരം: പുസ്തക ദിനത്തിൽ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിശാലമായ ലോകത്ത് നമുക്ക് പല ഭാഷകളിലൂടെയും പുസ്തകങ്ങളിലൂടെയും മനസുകളുടെ ഇഴയടുപ്പം കൂട്ടാമെന്ന് സതീശൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് പുസ്തക ദിന ആശംസകൾ അദ്ദേഹം നേർന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
പല ഭാഷകളിലൂടെ കടന്നു പോകുക, പല ഭാഷകൾ പഠിക്കുക, ആ ഭാഷകളിലെ പുസ്തകങ്ങൾ പ്രചരിപ്പിക്കുക. സഹിഷ്ണുത, ആശയവിനിമയം, ബഹുസ്വരത ഇവയുടെ പ്രധാനമായ കണ്ണിയാണ് പല ഭാഷകൾ അറിയുകയെന്നത്. അത് മനുഷ്യനെ മാറ്റിമറിക്കും. ഈ ലോകം വിശാലമാണ്, അവിടെ പല ഭാഷകളിലൂടെ, പുസ്തകങ്ങളിലൂടെ മനസുകളുടെ ഇഴയടുപ്പം കൂട്ടാം. പരസ്പരം അറിയാനും ബഹുമാനിക്കാനും ഒത്തൊരുമയോടെ ജീവിക്കാനും ഇത് വഴിതുറക്കും. അങ്ങനെ നമുക്ക് നമ്മളെ അടയാളപ്പെടുത്താമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
