തൃശൂർ: പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന ഉടമയ്ക്കെതിരേ കേസ്. പാലക്കാട് മുതലമട വെള്ളാരംകടവിലെ പടക്കനിര്‍മാണശാല ഉടമ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെ കൊല്ലങ്കോട് പോലീസാണ് കേസെടുത്തത്.അനുവദനീയമായതില്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചതായി ചിറ്റൂര്‍ തഹസില്‍ദാര്‍ ഡിവൈഎസ്പിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
15 കിലോ വെടിമരുന്ന് മാത്രം സൂക്ഷിക്കാനുള്ള ലൈസന്‍സാണ് ബിനോയിക്ക് പാലക്കാട് ജില്ലാ ഭരണകൂടം അനുവദിച്ചത്. എന്നാല്‍ ആയിരം കിലോയോളം വെടിമരുന്നാണ് ബിനോയ് ജേക്കബിന്റെ മുതലമടയിലെ പടക്കനിര്‍മാണശാലയില്‍ കണ്ടെത്തിയതെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. തുടര്‍പരിശോധന നടത്തുമെന്ന് പാലക്കാട് ജില്ലാകളക്ടര്‍ അറിയിച്ചു. നിലവില്‍ പടക്കനിർമാണശാല പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.
തൃശൂർപൂരത്തിന് പാറമേക്കാവിനു വേണ്ട വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്നത് ഇവിടെയാണ്. നിർമാണശാല സെയിൽ ചെയ്തതോടെ വെടിക്കെട്ട് സാമഗ്രികൾ എടുക്കാൻ ആവാത്ത സ്ഥിതിയാണ്. വിലക്ക് നീക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം ഉണ്ടായതിനെ തുടർന്നാണ് പാലക്കാടും പരിശോധന നടന്നത്.തുടർന്നാണ് പടക്കനിര്മാല ശാലയ്ക്ക് ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്. രാമചന്ദ്രന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
